Flash News

ശശി തരൂരിന് സോണിയയുടെ ശാസന

July 23, 2015 , സ്വന്തം ലേഖകന്‍

sashitharoor-soniagandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗങ്ങളുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറഞ്ഞതിന് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന് സോണിയ ഗാന്ധിയുടെ ശാസന. തന്‍െറ അതൃപ്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തരൂരിനെ നേരിട്ട് അറിയിച്ചു.

പാര്‍ലമെന്‍റ് സമ്മേളന നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലന്ന് കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, വളരെ ഗുരുതരമായ ആരോപണം നേരിടുന്ന മന്ത്രിമാര്‍ രാജിവെക്കണമെന്ന ആവശ്യത്തിലുറച്ച് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തന്റെ വേറിട്ട അഭിപ്രായം യോഗത്തിനുശേഷം തരൂര്‍ ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് പറയുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ നടന്ന പാര്‍ട്ടി എം.പിമാരുടെ അനൗപചാരിക യോഗത്തിന് സോണിയയും തരൂരും എത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തരൂരിനെ സോണിയ അതൃപ്തി അറിയിച്ചത്. യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചില്ല, തന്‍െറ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണത്തില്‍ പറയുകയാണ് ചെയ്തതെന്ന് തരൂര്‍ വിശദീകരിച്ചു. പാര്‍ട്ടിക്ക് ദോഷകരമായി ഒന്നും ചെയ്തിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അത് സോണിയ ഗാന്ധിക്ക് സ്വീകാര്യമായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top