തൊഴിലുറപ്പ് പദ്ധതി: കേരളം ഒന്നാം സ്ഥാനത്ത്

thenginuthadamതിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം ഒന്നാം സ്ഥാനത്തത്തെി. ഓരോ വര്‍ഷവും നിശ്ചയിക്കുന്ന ലേബര്‍ ബജറ്റിന്‍െറ അടിസ്ഥാനത്തില്‍ കൈവരിക്കുന്ന തൊഴില്‍ ദിനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാനം നിശ്ചയിക്കുന്നത്. ജൂലൈ 21ലെ പുരോഗതി റിപ്പോര്‍ട്ട് പ്രകാരം 83.89 ശതമാനം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് കേരളം ഒന്നാംസ്ഥാനം കൈവരിച്ചത്. ഇത് ദേശീയ ശരാശരിയെക്കാള്‍ 33.56 ശതമാനം കൂടുതലാണ്.

സംസ്ഥാനം, ലേബര്‍ ബജറ്റിന് ആനുപാതികമായി കൈവരിച്ച ശതമാനം എന്ന ക്രമത്തില്‍: കേരളം 83.89, ഗോവ 83.58, ആന്ധ്ര 80.74, ഉത്തര്‍പ്രദേശ് 76.95, പഞ്ചാബ് 70.43, അസം 68.27, പുതുച്ചേരി 66.39, രാജസ്ഥാന്‍ 65.56, നാഗാലാന്‍ഡ് 61.34, ഝാര്‍ഖണ്ഡ് 57.67, തെലുങ്കാന 55.08, ഹരിയാന 54.71 ശതമാനം. ദേശീയ ശരാശരി 50.33 ശതമാനം.

Print Friendly, PDF & Email

Leave a Comment