ഋഷിരാജ്സിങ്ങിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിക്ക്

rishiraj-singh

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ്സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശാനുസരണം ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയാണ് നോട്ടീസ് അയക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

നേരത്തെ തന്‍െറ നിലപാട് ഋഷിരാജ് സിങ് ഡി.ജി.പി ടി.പി. സെന്‍കുമാറിന് എഴുതി നല്‍കിയിരുന്നു. താന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലന്നും മന്ത്രിയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചില്ലന്നുമാണ് അദ്ദേഹം വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയത്. ഇത് ഡി.ജി.പി ആഭ്യന്തരവകുപ്പിലേക്ക് അയച്ചു. എന്നാല്‍, തന്റെതായ നിര്‍ദേശങ്ങളൊന്നും ഡി.ജി.പി ഫയലില്‍ കുറിച്ചിരുന്നില്ല. ഫയല്‍ പരിശോധിച്ച മുഖ്യമന്ത്രി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജൂലൈ 11ന് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ് ഒൗട്ട് പരേഡിനത്തെിയ മന്ത്രി രമേശ് ചെന്നിത്തലക്ക് ഋഷിരാജ്സിങ് സല്യൂട്ട് നല്‍കാത്തതിനെതുടര്‍ന്നാണ് വിവാദമുയര്‍ന്നത്. തനിക്ക് പരാതിയില്ലന്ന് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും സിങ്ങിനെതിരെ കര്‍ശന നടപടി വേണമെന്ന് ഭരണപക്ഷത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഫേസ്ബുക്കിലൂടെ ആഞ്ഞടിക്കുകയും ചെയ്തു. ഇതിനിടെ 13ന് ആക്കുളത്തെ സ്കൂളില്‍ പൊതുപരിപാടിക്കത്തെിയ ചെന്നിത്തലയെ സിങ് കൈകൂപ്പി വരവേല്‍ക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. സിങ്ങിന്‍െറ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

Print Friendly, PDF & Email

Leave a Comment