വിമാനത്തില്‍ ഹൃദയം പറന്നത്തെി, മാത്യുവിന് പുനര്‍ജന്മം

heart journy

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറന്നത്തെിയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് സാധാരണക്കാരനായ ഓട്ടോഡ്രൈവര്‍ക്ക്. എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തിയ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ എറണാകുളത്തെ ലിസി ആശുപത്രിയില്‍ വിജയകരമായി നടന്നു.

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച പാറശ്ശാല സ്വദേശി നീലകണ്ഠശര്‍മയുടെ ഹൃദയവുമായാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലേക്ക് നാവികസേനയുടെ ഡോണിയര്‍ പറന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയമാറ്റം വിജയകരമായി.

ചാലക്കുടി മാര്‍ക്കറ്റില്‍ ഓട്ടോ ഡ്രൈവര്‍ ആയ മാത്യുവിന് മാസങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഹൃദയംമാറ്റിവെക്കല്‍ മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി വൈകി മാത്യൂ ആന്‍റണിക്ക് നീലകണ്ഠശര്‍മയുടെ ഹൃദയം വിജയകരമായി മാറ്റിവച്ചു.

ജൂലൈ ആറിനാണ് നീലകണ്ഠശര്‍മ പക്ഷാഘാതത്തെ തുടര്‍ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീണത്. ശ്രീചിത്രയിലെ ന്യൂറോളജി വിദഗ്ധന്‍ ഡോ. മാത്യു എബ്രഹാമിന്‍െറ മേല്‍നോട്ടത്തില്‍ ചികിത്സകള്‍ ആരംഭിച്ചു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും 18ന് ശര്‍മക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ശര്‍മയുടെ ഭാര്യ ലത ഭര്‍ത്താവിന്‍െറ ആന്തരികാവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതിച്ചു.

ശ്രീചിത്ര അധികൃതര്‍ അറിയിച്ചതനുസരിച്ച് ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ എല്ലാ സജ്ജീകരണങ്ങളോടെയും തിരുവനന്തപുരത്തത്തെി. തിരുവനന്തപുരത്തുനിന്ന് റോഡ് മാര്‍ഗം എറണാകുളത്ത് ഹൃദയമത്തെിക്കുന്നത് ശ്രമകരമാണെന്നതും സമയനഷ്ടവും കണക്കിലെടുത്താണ് വ്യോമമാര്‍ഗംഎത്തിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പിന്‍െറ മൃതസഞ്ജീവനി പദ്ധതിപ്രകാരം മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് നാവികസേനയുടെ ഡോണിയര്‍ ലഭ്യമായത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.45ഓടെ ശ്രീചിത്രയില്‍ ശര്‍മയുടെ അവയവമെടുക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം ഹൃദയവും മറ്റ് ആന്തരികാവയവങ്ങളും പുറത്തെടുത്തു. 6.35ന് ഹൃദയം വഹിച്ചുളള വാഹനം വിമാനത്താവളത്തിലേക്ക് കുതിച്ചു. 10 മിനിറ്റ് കൊണ്ട് റോഡ് മാര്‍ഗം തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ എത്തിച്ചു. കുമാരപുരം, വെണ്‍പാലവട്ടം, ചാക്ക വഴിയാണ് മിടിക്കുന്ന ഹൃദയം വഹിച്ചുള്ള വാഹനം വിമാനത്താവളത്തില്‍ എത്തിയത്. വാഹനം കടന്നുപോകുന്ന ഇടങ്ങളിലെല്ലാം മറ്റു വാഹനങ്ങളെ പൊലീസ് നിയന്ത്രിച്ചു. സിറ്റി പൊലീസ് ശക്തമായ ക്രമീകരണങ്ങളാണ് ഇതിനായി നടത്തിയത്. വിമാനത്താവളത്തില്‍ വാഹനം എത്തുന്നതിന് 10 മിനിറ്റ് മുമ്പുതന്നെ ഡോണിയര്‍ തയാറായിരുന്നു.

യുദ്ധത്തിന് ഉപയോഗിക്കുന്ന ഡോണിയര്‍ വിമാനമാണ് സംസ്ഥാന സര്‍ക്കാറിന്‍െറ അഭ്യര്‍ഥന മാനിച്ച് സേവനസന്നദ്ധമായത്. യുദ്ധ ആവശ്യങ്ങള്‍ക്ക് ഘടിപ്പിച്ചിരുന്ന റഡാറുകള്‍, മറ്റ് ആയുധ വിന്യാസങ്ങള്‍ എന്നിവ അഴിച്ചുമാറ്റി പ്രത്യേക സീറ്റുകള്‍ ഘടിപ്പിച്ചാണ് വിമാനം മെഡിക്കല്‍സംഘത്തിന്‍െറ യാത്രക്ക് ഒരുക്കിയത്. ഭാരം കുറക്കാന്‍ അത്യാവശ്യമില്ലാത്ത മറ്റുചില വിമാനഭാഗങ്ങള്‍ കൂടി നാവികസേന ഒഴിവാക്കിയിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍സംഘം ഉച്ചക്ക് 1.30നാണ് കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്. 35 മിനിറ്റായിരുന്നു ഒരുവശത്തേക്ക് യാത്രയുടെ സമയദൈര്‍ഘ്യം. വിമാനത്താവളത്തില്‍നിന്ന് ലിസി ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആന്‍റണി ജോസഫാണ് ഹൃദയവുമായത്തെിയ മെഡിക്കല്‍ സംഘത്തെ ആശുപത്രിയിലത്തെിച്ചത്. തടസ്സങ്ങള്‍ ഒഴിവാക്കി പൊലീസ് പൂര്‍ണസജ്ജമാക്കിയിട്ട റോഡിലൂടെ 90 കി.മീ. വേഗത്തില്‍ ആംബുലന്‍സ് കുതിച്ചു.

നീലകണ്ഠശര്‍മയുടെ വൃക്കകള്‍, കരള്‍, നേത്രങ്ങള്‍ എന്നിവ നഗരത്തിലെ സ്വകാര്യ ആശുപത്രിക്കും മെഡിക്കല്‍ കോളജിനുമായി ദാനം ചെയ്തു.

heart journy2

heart journy3

heart journy4

Print Friendly, PDF & Email

Leave a Comment