പിസിഎന്‍എകെ 2016 ഒരുക്കങ്ങള്‍ക്ക്‌ തുടക്കമായി, പ്രഥമമീറ്റിംഗ്‌ സെപ്‌റ്റബര്‍ 19-ന്‌ ഡാളസില്‍

pcnk

ഡാളസ്‌: 2016 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസില്‍ വെച്ച്‌ നടക്കുന്ന നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ മലയാളികളുടെ ഐക്യ കൂട്ടായ്‌മയായ മുപ്പത്തിനാലാമത്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌തിന്റെ പ്രഥമ നാഷണല്‍ – ലോക്കല്‍ കമ്മിറ്റി മീറ്റിംഗ്‌ സെപ്‌റ്റംബര്‍ 19-ന്‌ ഡാളസ്‌ പട്ടണത്തിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച്‌ രാവിലെ 10 മണിക്ക്‌ ആരംഭിക്കും.

ലോക പ്രശസ്‌തമായ ഈ സമ്മേളനത്തില്‍ വന്‍പിച്ച ജനബാഹുല്യതെയാണ്‌ പ്രതീക്ഷിക്കുന്നത്‌. കേരളക്കരയിലെ വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ഡാളസില്‍ നടക്കുന്ന ഈ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ക്കുള്ള രൂപരേഖതയൊരുക്കുന്നതിനു തുടക്കം കുറിച്ചതായി സംഘാടകര്‍ അറിയിച്ചു. ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു. സഭാ വ്യത്യാസമെന്യെ എല്ലാ ദൈവദാസന്മാരും വിശ്വാസികളും നല്‍കുന്ന പിന്തുണ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തനിക്കു പ്രചോദനം നല്‍കുന്നതായി നാഷണല്‍ കണ്‍വീനറും അഗപ്പേ മിനിസ്‌ട്രീസിന്റെ പ്രസിഡന്റും ആയ റവാ. ഷാജി ക്കെ. ഡാനിയേല്‍ അറിയിച്ചു. നാഷണല്‍ സെക്രട്ടറി റ്റിജു തോമസ്‌, നാഷണല്‍ ട്രഷറാര്‍ തോമസ്‌ വര്‍ഗീസ്‌, യൂത്ത്‌ കോര്‍ഡിനേറ്റര്‍ ഏബ്രഹാം മോനിസ്‌ എന്നിവരാണ്‌ ഈ സമ്മേളനത്തിന്റ മറ്റു ഭാരവാഹികള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment