കോന്നി പെണ്‍കുട്ടി ആര്യയുടെ മൃതദേഹം സംസ്കരിച്ചു

aarya-diedകോന്നി: ട്രെയിന്‍ തട്ടി മരിച്ച കോന്നി പെണ്‍കുട്ടി ആര്യ കെ. സുരേഷിന്‍റെ മൃതദേഹം സംസ്കരിച്ചു. ഒരാഴ്‌ചയോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷമാണ്‌ മൃതദേഹം സംസ്‌കരിച്ചത്‌. ആര്യയുടെ അച്ഛന്‍ സുരേഷിന്റെ സഹോദരീ പുത്രന്‍ ഗോഗുലാണ് ചിതക്ക് തീ കൊളുത്തിയത്.

ആര്യ പഠിച്ചിരുന്ന കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

സൗദിയിലായിരുന്ന ആര്യയുടെ അച്ഛന്‍ സുരേഷ് ‌‌ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെത്തിയിരുന്നു.  സുരേഷ്‌ എത്താന്‍ വൈകിയതാണ്‌ സംസ്‌കാരം നീണ്ടു പോകാന്‍ ഇടയാക്കിയത്‌.

കോന്നിയില്‍ നിന്ന് കാണാതായി പാലക്കാട് റയില്‍വേ പാളത്തില്‍ പരുക്കുകളോടെ കണ്ടെത്തി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആര്യ ഈമാസം 20 നാണ് മരിച്ചത്. ആര്യയ്ക്കൊപ്പമുണ്ടായിരുന്ന സഹപാഠികളായ ആതിരയെയും രാജിയെയും 13ന് റയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment