Flash News

കര്‍ഷക ആത്മഹത്യ: ദേവഗൗഡ നിരാഹാര സമരം തുടങ്ങി

July 28, 2015 , സ്വന്തം ലേഖകന്‍

00201_560278ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി. ദേവഗൗഡ ഡല്‍ഹിയില്‍ നിരാഹാരസമരം തുടങ്ങി. വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുംവരെ സമരം തുടരുമെന്ന് പാര്‍ട്ടി എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ജന്തര്‍മന്തറില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരുടെ ആത്മഹത്യയില്‍ ആശങ്ക പ്രകടിപ്പിച്ച ദേവഗൗഡ, ഇതൊരു പോരാട്ടത്തിന്‍െറ തുടക്കം മാത്രമാണെന്നും പ്രഖ്യാപിച്ചു. പ്രതിദിനം കര്‍ണാടകയില്‍ മാത്രം 16 കര്‍ഷകര്‍ എന്ന തോതിലാണ് ആത്മഹത്യ. തിങ്കളാഴ്ച തന്നെ ഒമ്പതു പേര്‍ മരിച്ചു. കര്‍ഷക ആത്മഹത്യ സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത ഒന്നായിപ്പോയി ഇത്. ഇത്തരം പ്രസ്താവനകള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, സി.പി.ഐ നേതാവ് ഡി. രാജ എന്നിവര്‍ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top