ശിരോവസ്ത്ര വിവാദം: ബി.ജെ.പിക്കെതിരെ സൂസൈപാക്യം

bishopതിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ലന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ബി.ജെ.പി പ്രസിഡന്‍റ് വി. മുരളീധരന്‍െറ പ്രസ്താവനക്കെതിരെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം. മതന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുന്ന പ്രവണത ആശങ്ക ജനിപ്പിക്കുന്നതാണ്. ജീവന്‍ ബലി കഴിച്ചും നാടിനുവേണ്ടി നിലകൊണ്ടവരും നിലകൊള്ളുന്നവരുമാണ് ഇത്തരം വേഷം ധരിച്ചവരും ധരിക്കുന്നവരുമെല്ലാം. അവരും ഇന്ത്യന്‍ പൗരന്മാരും വോട്ടവകാശമുള്ളവരുമാണ്.

സഭാവസ്ത്രം അണിഞ്ഞ് വന്ന കന്യാസ്ത്രീയെ പരീക്ഷ എഴുതിപ്പിക്കാതിരുന്നത് സാംസ്കാരിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. കന്യാസ്ത്രീയുടെ വേഷവും കുരിശുമാലയും ആര്‍ക്കാണ് അസൗകര്യം ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സഭയും വിശ്വാസികളും മാത്രമല്ല, പൊതുസമൂഹം മുഴുവന്‍ ഇത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment