Flash News

മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍കലാമിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

July 28, 2015 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

images (1)മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍കലാമിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പതിനൊന്നാമത്‌ രാഷ്‌ട്രപതിയായിരുന്ന എ.പി.ജെ അബ്‌ദുള്‍കലാം തമിഴ്‌നാട്ടിലെ രാമേശ്വരത്ത്‌ ഒരു ഇടത്തരം മുസ്ലിം കുടുംബത്തില്‍, ജൈനലാബ്‌ദീന്റെയും ആയിയമ്മയുടെയും മകനായി 1931 ഒകേ്‌ടാബര്‍ 15ന് ജനിച്ച അദ്ദേഹം, പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്‌. തന്റെ ജനകീയ നയങ്ങളാല്‍, ജനങ്ങളുടെ രാഷ്ര്‌ടപതി എന്ന പേരില്‍ പ്രശസ്‌തനായ അദ്ദേഹം 2007 ജൂലൈ 25നു സ്ഥാനമൊഴിഞ്ഞു.

2002ല്‍ ലക്ഷ്‌മി സൈഗാളിനെ പരാജയപ്പെടുത്തിയാണ്‌ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഭാരതീയ ജനതാ പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്‌ദുള്‍ കലാം. അദേഹത്തിന്റെ സ്വീകാര്യത ഇതിൽ നിന്ന് വ്യക്തമാവുന്നതണ്.

രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്നതിനു മുന്‍പ് കലാം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശ ഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. സാങ്കേതിക വിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത്‌ ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന്‌ കലാമിനെ രാജ്യം അനൗദ്യോഗികമായി വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക്‌ മിസൈലിന്റേയും, ലോഞ്ചിംഗ്‌ വെഹിക്കിളിന്റേയും സാങ്കേതിക വിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്‌ദുള്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്‌. പൊക്രാന്‍ അണവായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്‌.

ഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ അനുശോചന കുറിപ്പിൽ അറിയിച്ചതാണ്.

logo (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top