Flash News

പാക് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിച്ചു

July 28, 2015 , സ്വന്തം ലേഖകന്‍

mdnന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പുരിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍, പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള അനുമതി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.

പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമായിരുന്നു രണ്ടു ദിവസത്തെ ഛത്തിസ്ഗഢ് സന്ദര്‍ശനത്തിന് തയാറെടുത്തിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കേണ്ടതില്ലന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ തീരുമാനം.

പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദല്‍, എം.എല്‍. ഖട്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പാക് ഹൈകമീഷണറുടെ ലക്ഷ്യം. എന്നാല്‍, ഭീകരാക്രമണത്തിന്‍െറ സാഹചര്യത്തില്‍ ഇരു മുഖ്യമന്ത്രിമാരും പരിപാടി മാറ്റിവെക്കുന്നതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പാക് കമീഷണര്‍ക്ക് സന്ദേശം അയച്ചിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top