Flash News

സിനിമകളാണ് ഓരോ സംവിധായകന്‍െറയും സ്മാരകങ്ങള്‍ -ലാല്‍ ജോസ്

July 31, 2015 , സ്വന്തം ലേഖകന്‍

23-lal-jose-director-bigതൃശൂര്‍: സിനിമകളാണ് ഓരോ സംവിധായകന്‍െറ സ്മാരകങ്ങളെന്ന് ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. ഭരതന്‍ സ്മൃതിവേദിയുടെ കല്യാണ്‍ ഭരതമുദ്ര സംവിധായകന്‍ മോഹനില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സ്മാരകങ്ങള്‍ക്ക് പകരമാകില്ല മറ്റൊന്നും. പുതിയ ഓരോ സിനിമ സംവിധായകന്‍െറയും പാഠപുസ്തകമാണ് ഭരതനെപ്പോലുള്ള സംവിധായകര്‍. നിറങ്ങളും പ്രണയവും വയലന്‍സും ഇത്ര ഭംഗിയായി മനസ്സുകളിലേക്ക് പകര്‍ന്ന മറ്റൊരാളില്ല എന്ന് അദ്ദേഹം പറഞ്ഞു.

ന്യൂ ജനറേഷന്‍ എന്ന വാക്കില്‍ അറിയപ്പെട്ടില്ലങ്കിലും തങ്ങളുടെ കാലത്ത് പുതിയ തരംഗം സൃഷ്ടിച്ച സംവിധായകരുടെ ഒരു നിരതന്നെയുണ്ടായിരുന്നു. അവരില്‍ മികച്ചവരൊക്കെ കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു; അവരുടെ പാത പിന്തുടര്‍ന്നവരും. 30 വര്‍ഷത്തിന് ശേഷം താനൊരു സിനിമയുടെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അവരുടെ മാതൃക പിന്തുടര്‍ന്നതിന്‍െറ ഫലമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകരില്‍ ഒരാളായിരുന്നു ഭരതനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സംവിധായകന്‍ ജയരാജ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top