Flash News

അബ്ദുല്‍ കലാമിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

July 31, 2015 , സ്വന്തം ലേഖകന്‍

Rameswrathu peakaranbil apj abdulkalamintea mrthadaham kabaradan kondu vannappol PM narendara modi andyopacaram arppikkunnu .photo. haris kuttippuram

രാമേശ്വരം: എ.പി.ജെ. അബ്ദുല്‍ കലാമിന് സാധാരണക്കാര്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാമിന്‍െറ ഖബറടക്കം നടന്ന പേയ്ക്കറിമ്പില്‍ എത്തിയാണ് പ്രധാനമന്ത്രി യാത്രാമൊഴിയേകിയത്. 11.10 ഓടെ എത്തിയ അദ്ദേഹം രണ്ട് സേനാംഗങ്ങളുടെ അകമ്പടിയോടെ കലാമിന്‍െറ ഭൗതികശരീരത്തിന് അടുത്തത്തെി. ആദ്യം പുഷ്പചക്രം അര്‍പ്പിച്ചു, തുടര്‍ന്ന് സേനാംഗങ്ങളുടെ ബാന്‍ഡിന്‍െറ അകമ്പടിയില്‍ രാജ്യത്തിന്‍െറ അവസാന സല്യൂട്ട് നല്‍കി. പിന്നീട് മൃതദേഹത്തെ പ്രദക്ഷിണം വെച്ച് തൊഴുത ശേഷമാണ് തനിക്കായി സജ്ജീകരിച്ച ഇരിപ്പിടത്തിലേക്ക് പോയത്.

അവിടെയിരുന്ന് ഖബറടക്ക ചടങ്ങുകള്‍ മുഴുവന്‍ വീക്ഷിച്ചു. അത് അവസാനിച്ച ശേഷം കലാമിന്‍െറ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ അരികിലത്തെി. കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, മനോഹര്‍ പരീക്കര്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. കലാമിന്‍െറ ബന്ധുമിത്രാദികളോട് അദ്ദേഹത്തിന്‍െറ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷമാണ് മോദി രാമേശ്വരത്ത് നിന്ന് മടങ്ങിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top