മേമന്റെ ഖബറടക്കത്തിനത്തെിയവര്‍ ഭീകരന്മാരെന്ന് ത്രിപുര ഗവര്‍ണര്‍

tathagata-roy-tripuraകൊല്‍ക്കത്ത: യാക്കൂബ് മേമന്റെ ഖബറടക്കത്തിന് എത്തിയവര്‍ ഭീകരന്മാരാണെന്ന് ത്രിപുര ഗവര്‍ണര്‍ ട്വിറ്ററില്‍. മുംബൈയിലത്തെിയവരില്‍ അദ്ദേഹത്തിന്‍െറ ബന്ധുക്കളെയൊഴികെയുള്ളവരെ ഇന്‍റലിജന്‍സ് നിരീക്ഷിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഗത റോയ് ട്വിറ്ററില്‍ എഴുതി. ബന്ധുക്കളെ മാറ്റി നിര്‍ത്താം. എന്നാല്‍ മറ്റുവള്ളവര്‍ മേമനോട് എന്തിനാണ് സഹാനുഭാവം പുലര്‍ത്തുന്നതെന്ന് റോയ് ചോദിച്ചു. ഇവരില്‍ ഭീകരന്മാര്‍ ഉണ്ടായേക്കാം.

ട്വീറ്റ് വിവാദമായതോടെ, ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നത് തന്‍െറ ബാധ്യതയാണെന്ന വാദവുമായി റോയ് മുന്നോട്ടുവന്നു. സംസ്ഥാനത്തിന്‍െറ സുരക്ഷയില്‍ ഗവര്‍ണര്‍ ആശങ്കപ്പെട്ടേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment