Flash News

വധശിക്ഷ നിരോധിക്കുന്നത് ചര്‍ച്ചയാക്കാമെന്ന് ബി.ജെ.പി

August 3, 2015 , സ്വന്തം ലേഖകന്‍

hangന്യൂഡല്‍ഹി: വധശിക്ഷ നിരോധിക്കുന്ന കാര്യം ചര്‍ച്ചയാക്കാമെന്ന് ബി.ജെ.പി. വധശിക്ഷ നിരോധിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് ബി.ജെ.പി എതിരല്ലന്ന് പാര്‍ട്ടിവക്താവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമന്‍ പറഞ്ഞു. വധശിക്ഷയെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നും പകരം പരോള്‍ പോലും നല്‍കാതെ അവരെ ജയിലിലിടുകയാണ് വേണ്ടതെന്നും ശശി തരൂര്‍ പറഞ്ഞു. പരോള്‍ പോലും നല്‍കാതെ ഭീകരരെ ജയിലിലിട്ടാല്‍ മതി. ഒരു വ്യക്തി മറ്റൊരാളെ കൊന്നാല്‍ അവനെയും കൊല്ലണമെന്ന ഒരു വിശ്വാസമുണ്ട്. ഈ കാലഹരണപ്പെട്ട സമ്പ്രദായം നാമെന്തിന് പിന്തുടരണമെന്ന് തരൂര്‍ ചോദിച്ചു.

നമ്മള്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതികളെപ്പോലെ പെരുമാറുകയാണ് ചെയ്യുന്നതെന്നും തരൂര്‍ പറഞ്ഞു. താന്‍ മാത്രമല്ല, സീതാറാം യെച്ചൂരി, ഡി. രാജ, കനിമൊഴി, ശത്രുഘ്നന്‍ സിന്‍ഹ, വരുണ്‍ ഗാന്ധി തുടങ്ങിയവരെല്ലാം വധശിക്ഷക്കെതിരാണ്.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും എതിര്‍ത്തിട്ടുണ്ട്. ലോകത്തെ 143 രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. വെറും 35 രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷയുള്ളത്. മറ്റു രാജ്യങ്ങള്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. പിന്നെയെന്തിനാണ് നാം ഈ സമ്പ്രദായം പിന്തുടരുന്നതെന്ന് തരൂര്‍ ചോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top