- Malayalam Daily News - https://www.malayalamdailynews.com -

പെണ്‍കുട്ടികളുടെ തിരോധാനം: മൂന്നു വിദ്യാര്‍ഥി നേതാക്കളെ ചോദ്യം ചെയ്യും

konni-dead-girls [1]കോന്നി: കോന്നിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനികളായ ആര്യ, രാജി, ആതിര എന്നിവര്‍ വീടുവിട്ടിറങ്ങാനും ഒടുവില്‍ ട്രെയിനില്‍നിന്ന് വീണ് മരിക്കാനുമിടയായ സംഭവത്തില്‍ പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ മൂന്ന് നേതാക്കളെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഇതിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ജില്ല വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശത്തോടെയാണ് ഇയാളെ വിട്ടയച്ചത്. എല്ലാ ദിവസവും രാവിലെ സ്റ്റേഷനിലത്തെി ഒപ്പിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കാണാതായ ദിവസം മുതല്‍ ചെങ്ങന്നൂരും മാവേലിക്കരയിലും ഇവര്‍ ഉണ്ടായിരുന്നതായും തെളിഞ്ഞു.

ചെങ്ങന്നൂരില്‍നിന്ന് മാവേലിക്കരക്ക് കുട്ടികള്‍ പോയത് ബോധപൂര്‍വം ആയിരുന്നുവെന്നും അന്വേഷിച്ച് എത്തുന്നവരെ വഴിതെറ്റിക്കുന്നതിനുമാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. യാത്രയിലുടനീളം ടിക്കറ്റുകള്‍ സൂക്ഷിച്ചതും മാവേലിക്കരയില്‍ മാത്രം ട്രെയിന്‍ ടിക്കറ്റ് കൗണ്ടറില്‍ ഏല്‍പിച്ച് മടങ്ങിയതും പൊലീസിനെ തുടക്കം മുതലേ സംശയത്തിനിട നല്‍കിയിരുന്നു. കുട്ടികള്‍ തനിച്ചാണ് യാത്ര ചെയ്തതെന്നുള്ള കണ്ടത്തെലുകളും തിരുത്തുന്ന തരത്തിലാണ് അന്വേഷണം എത്തിച്ചേരുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ക്ക് വ്യക്തമായ പങ്ക് ഇതിലുള്ളതായാണ് ഇവരുടെ ഫേസ്ബുക് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത ദിവസം അന്വേഷണത്തിന്‍െറ പ്രധാന ചുമതലയുള്ള എം.എസ്.പി കമാന്‍ഡന്‍റ് ഉമ ബഹ്റ കോന്നിയിലത്തെി പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതായും സ്കൂളിന് സമീപമുള്ള കടകളില്‍ സൂക്ഷിച്ച ശേഷമാണ് സ്കൂളിലേക്ക് പോയിരുന്നതെന്നും പൊലീസ് കണ്ടത്തെിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]