Flash News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി പിക്‌നിക്‌ ഇടവക കൂട്ടായ്‌മയുടെ പ്രതീകം

August 3, 2015 , ജോസ്‌ മാളേയ്ക്കല്‍

Picnic (2)

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയ വാര്‍ഷിക പിക്‌നിക്‌ ഇടവക സമൂഹത്തിന്റെ ഒരുമയും, സൗഹൃദവും പ്രകടമാക്കിയ വേദിയായി. ആഗസ്റ്റ്‌ 1 ശനിയാഴ്‌ച ബക്സ്കൗണ്ടി നിഷാമണി ക്രീക്കിനു സമീപത്തുള്ള കോര്‍ ക്രീക്ക്‌ സ്റ്റേറ്റ്‌ പാര്‍ക്കില്‍ നടന്ന പിക്‌നിക്കില്‍ ഇടവക കൂട്ടായ്‌മയുടെ പ്രതീകമായി കുട്ടികളടക്കം അറുനനൂറിലധികം ആള്‍ക്കാര്‍ പങ്കെടുത്തു. ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരിയുടെ നേനതൃത്വത്തില്‍ ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനനി, സെക്രട്ടറി ടോം പാറ്റാനി, പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പിക്‌നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു. രാവിലെ 11 മണിക്ക്‌ ഫാ. ജോണിക്കുട്ടി പുലിശേരി ഉദ്ഘാടനനം നിര്‍വഹിച്ചാരംഭിച്ച പിക്‌നിക്കും, കായിക മല്‍സരങ്ങളും വൈകുന്നേരം ആറു മണിവരെ നീണ്ടുനനിന്നു. ചങ്ങനനാശേരി അതിരൂപതാ ചാന്‍സലര്‍ റവ. ഫാ. ടോം പുത്തന്‍കളം വിശിഷ്ടാതിഥിയായി പിക്‌നിക്കില്‍ പങ്കെടുത്ത്‌ കായികമല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനനം നനിര്‍വഹിച്ചൂ.

ഇടവകയിലെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത്‌ ലീഗ്‌ (എസ്‌.എം.വൈ.എല്‍) പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ക്കായി പള്ളിയുടെ ലോഗോ മുദ്രണം ചെയ്‌ത മനോഹരമായ ടീ ഷര്‍ട്ടുകള്‍ ക്രമീകരിച്ചിരുന്നു. വടംവലി, വോളിബോള്‍, ഷോട്ട്‌ പുട്ട്‌, മ്യൂസിക്കല്‍ ബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ ഉള്‍പ്പെടെ നിരവധി മല്‍സരങ്ങളും, കുട്ടികള്‍ക്കുള്ള പലവിധ ഗെയിമുകളും പിക്‌നിക്കിനോടനുബന്ധിച്ച്‌ ക്രമീകരിച്ചിരുന്നു. മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികള്‍ പിക്‌നിക്ക്‌ സ്ഥലത്തുവച്ചുതന്നെ വിതരണം ചെയ്‌തു.

ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ രുചികരമായ ബാര്‍ബിക്യു വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഇടവക കൂട്ടായ്‌മയുടെ നാന്ദിയായി പിക്‌നിക്കില്‍ പങ്കെടുത്ത്‌ പരസ്‌പര സ്‌നേഹവും, സഹകരണവും, സൗഹൃദവും പങ്കുവച്ച്‌ പിക്‌നിക്‌ വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.

Picnic (1)

Picnic (14)

Picnic (15)

Picnic (2)

Picnic (3)

Picnic (4)

Picnic (5)

Picnic (6)

Picnic (7)

Picnic (8)

Picnic (9)

Picnic (10)

Picnic (11)

Picnic (12)

Picnic (13)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top