കോലഞ്ചേരി: സഭ ക്രിസ്തുവിന്‍െറ ശരീരമല്ലന്ന് യാക്കോബായ സഭ. മുന്‍ ഗോസ്പല്‍ മീഡിയ വക്താവ് പോള്‍ വര്‍ഗീസിനെ സഭയില്‍ നിന്ന് പുറത്താക്കിയത് തടഞ്ഞ കോലഞ്ചേരി കോടതി വിധിക്കെതിരെ പെരുമ്പാവൂര്‍ സബ്കോടതിയില്‍ നല്കിയ അപ്പീലിലാണ് സഭ തങ്ങളുടെ തന്നെ അടിസ്ഥാന വിശ്വാസത്തെ ചോദ്യം ചെയ്യുന്നത്.
ബൈബ്ള്‍ പ്രകാരം സഭയുടെ ശിരസ്സ് ക്രിസ്തുവും സഭ ക്രിസ്തുവിന്‍െറ ശരീരവുമാണ്. സഭയിലെ അംഗങ്ങള്‍ ഓരോരുത്തരും തിരുശരീരത്തിലെ അവയവങ്ങളുമാണ്. സഭാ നേതൃത്വത്തിനെതിരെ നിലപാടെടുത്തതിനാണ് 2013ല്‍ പോള്‍ വര്‍ഗീസിനെയും കുടുംബത്തിനെയും കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന വഴി സഭയില്‍നിന്ന് പുറത്താക്കിയത്. ഇതിനെതിരെ പോള്‍ വര്‍ഗീസ് നല്കിയ ഹരജിയില്‍ കോലഞ്ചേരി കോടതി ജൂണ്‍ 30ന് അനുകൂലമായി വിധി പറഞ്ഞു.
മാമോദീസ മുങ്ങി സഭയില്‍ അംഗമാകുകയും കൂദാശ സ്വീകരിക്കുകയും ചെയ്ത വ്യക്തിയെ പുറത്താക്കാന്‍ നേതൃത്വത്തിന് അധികാരമില്ലന്നായിരുന്നു മുന്‍സിഫ് കെ.പി. പ്രദീപിന്‍െറ വിധി. ബൈബ്ള്‍ വചനങ്ങള്‍ പ്രകാരം കൂദാശകള്‍ സ്വീകരിക്കുന്ന വിശ്വാസി ക്രിസ്തുവിന്‍െറ ശരീരത്തിന്‍െറ ഭാഗമാണെന്നും ശരീരത്തിലെ ഒരവയവത്തിന് മറ്റൊന്നിനെ മുറിച്ചുമാറ്റാന്‍ കഴിയില്ലന്നും വിധിയില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ സഭകളുടെ ചരിത്രത്തില്‍ ആദ്യമായാണ് വ്യക്തി മുടക്ക് കല്പനയെ (പുറത്താക്കല്‍ തീരുമാനത്തെ) കോടതിയിലൂടെ ചോദ്യം ചെയ്തത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply