Flash News
രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****   

പൂവത്തൂര്‍ അസ്സോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്റര്‍ മൂന്നാമത് പുനസംഗമം ജൂലായ് 24, 25, 26 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ നടന്നു

August 5, 2015 , ജോര്‍ജ്ജ് തുമ്പയില്‍

PFOAC2015PIC2

ന്യൂയോര്‍ക്ക്: പൂവത്തൂര്‍ ഫാമിലി അസ്സോസിയേഷന്റെ വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂര്‍ അസ്സോസിയേഷന്‍ ഓവര്‍സീസ് ചാപ്റ്ററിന്റെ PFAOC(USA/UK/CANADA) റീയൂണിയന്‍ ജൂലായ് 24, 25, 26 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്നു. ഡോ. ഷാജി പൂവത്തൂരിന്റെയും, ഷാബി പൂവത്തൂരിന്റെയും മേല്‍നോട്ടത്തില്‍ ലോഗ് ഐലന്റിലുള്ള ദി മിഡോ ക്ലബ്ബ്, ഷാജി പൂവത്തൂരിന്റെ വസതി എന്നിവിടങ്ങളില്‍ വിവിധ പരിപാടികളോടെയാണ് കൂട്ടായ്മ നടന്നത്. USA/UK/CANADA എന്നിവിടങ്ങളില്‍ നിന്ന് 60ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു.

വിവിധയിനം പരിപാടികള്‍ ഒരോദിവസവും ക്രമീകരിച്ചിരുന്നു. പൊതുസമ്മേളനം, ബിസിനസ് മീറ്റിംങ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍, ടാലന്റ് ഷോകള്‍, കായിക മത്സരങ്ങള്‍ എന്നിവ നടത്തപ്പെട്ടു. യോഗത്തിന്റെ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കും, ഫാദര്‍ സിജി തോമസ് കല്ലും‌പുറത്ത് പൂവത്തൂര്‍, ഡാളസ്സ് (972 790 4406), ജോര്‍ജ്ജ് തോമസ് പൂവത്തൂര്‍, വാഷിംഗ്ടണ്‍ ഡി.സി (703 425 2834), നൈനാന്‍ പൂവത്തൂര്‍, ഫിലഡല്‍ഫിയ (610 734 0930), ഡോ. ഷാജി പൂവത്തൂര്‍, ന്യൂയോര്‍ക്ക് (631 981 1367), ജയ്സണ്‍ പൂവത്തൂര്‍, യു.കെ (44 289 096 7006), ബൈജു ജേക്കബ്, ടെക്സസ്സ് (267 980 7077), ജോ ജേക്കബ് മേരിലന്റ് (410 964 5472), ലോറ വര്‍ഗീസ് (കാനഡ – 519 474 0896) എന്നിവരടങ്ങിയ വര്‍ക്കിംങ് കമ്മിറ്റി വിവിധ തലങ്ങളിലായി പ്രവര്‍ത്തിച്ചു.

പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ചുരുള്‍ നിവര്‍ത്തിയ പൂവത്തൂര്‍ കുടുംബ ചരിത്രം ആധുനിക സാങ്കേതിക മികവോടെ ജയ്സണ്‍ പൂവത്തൂര്‍ നിര്‍മിച്ച കുടുംബ വംശാവലി ചാര്‍ട്ട് അവതരിപ്പിച്ചു. ബിസിനസ് മീറ്റിംഗില്‍ ജോര്‍ജ്ജ് തോമസ് പൂവത്തൂര്‍, വാഷിംഗ്ടണ്‍ ഡി.സി അടുത്ത റിയൂണിയന്റെ ക്രമീകണങ്ങളെ കുറിച്ച് സംസാരിച്ചു. 2017ലെ റീയൂണിയന്റെ സെക്രട്ടറിയായി നൈനാന്‍ പൂവത്തൂരിനെയും ജോ. സെക്രട്ടറിയായി ഷിജു പൂവത്തൂരിനെയും തിരഞ്ഞെടുത്തു.

കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും വിധമുള്ള പുതിയ പ്രോജക്റ്റ് ബൈജു ജേക്കബ്, ടെക്സസ്സ് അവതരിപ്പിച്ചു. അടുത്ത കുടുംബസംഗമം 2017ല്‍ ഫിലഡല്‍ഫിയയില്‍ വെച്ച് ഡോ. കോശി പൂവത്തൂരിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതിന് തീരുമാനിച്ചു. ബൈജു ജേക്കബ് ടെക്സസ്സ്, സുനില്‍ എബ്രഹാം കാനഡ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വിവരങ്ങള്‍ക്ക്: നൈനാന്‍ ജെ പൂവത്തൂര്‍ – 610 734 0930.

PFOAC2015PIC1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top