Flash News

മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാറും തമിഴ്‌നാടിന്റെ ചൊല്‍‌പ്പടിയിലോ?

August 6, 2015 , സ്വന്തം ലേഖകന്‍

mullaperiyar_benchന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്‍റെ എല്ലാ ശ്രമങ്ങള്‍ക്കും തിരിച്ചടി. അവിടെ പാരിസ്ഥിതിക പഠനം പോലും നടത്താന്‍ പാടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. അണക്കെട്ടു നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി അനുമതി തേടി കേരളം നല്‍കിയ അപക്ഷേയിലെ തുടര്‍നടപടികളെല്ലാം അവസാനിപ്പിച്ചതായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു.

അപേക്ഷ തള്ളിയ കാര്യം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മന്ത്രാലയത്തിന്‍റെ വിദഗ്ധസമിതി നല്‍കിയ ശുപാര്‍ശ ചൂണ്ടിക്കാട്ടി കേരളത്തിനു കത്തയയ്ക്കുകയും ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. മുല്ലപ്പെരിയാറിലെ നിലവിലുള്ള അണക്കെട്ടിനു താഴെയായി കേരളം പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാതി നകിയിരുന്നു. ഇതിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണു കേന്ദ്രനടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ അവിടെ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് പുതിയ ഡാമിനെതിരേ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പുതിയ അണക്കെട്ടിനായി കേരളം ശ്രമിക്കുന്നത് കോടതിവിധിക്കെതിരാണെന്നും, അണക്കെട്ടു നിര്‍മാണ ശ്രമങ്ങള്‍ കോടതിയലക്ഷ്യ നടപടിയാകുമെന്നും തമിഴ്നാട് ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ ഡാമിനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി തള്ളിക്കളഞ്ഞത്. കേരളം നല്‍കിയിരിക്കുന്ന അപേക്ഷയിലെ എല്ലാ തുടര്‍നടപടികളും അവസാനിപ്പിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസമാദ്യം കേരളത്തിന്‍റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്‍റെ വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കായി വന്നിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളും ഉള്‍പ്പെട്ടിട്ടുളള ഈ കേസില്‍ സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാലും കോടതിയില്‍ കേസ് തുടരുന്നതിലാനും കേന്ദ്ര മന്ത്രാലയം ഇടപെടേണ്ടതില്ലെന്നു വിദഗ്ധ സമിതി വിലയിരുത്തുകയായിരുന്നു.

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ട് ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു കേന്ദ്ര നിലപാടു പുറത്തുവന്നത്. ഇതൊടൊപ്പം അണക്കെട്ടിനു കേന്ദ്രസേനയായ സിഐഎസ്എഫിന്‍റെ സുരക്ഷ വേണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തിലും കോടതി ഇന്നു തീരുമാനം എടുത്തേക്കും. അണക്കെട്ടിന് തീവ്രവാദി ആക്രമണ ഭീഷണിയുണ്ടെന്നാണു തമിഴ്നാടിന്‍റെ വാദം. എന്നാല്‍ അണക്കെട്ടിന്‍റെ സുരക്ഷക്കായി പുതിയ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാനാനും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം സേനയെ നിയോഗിക്കാനുമാണു കേരളം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാറും തമിഴ്‌നാടിന്റെ ചൊല്‍‌പ്പടിയിലാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ് തുടരെത്തുടരെയുള്ള ഇത്തരം വിധികളെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതോ കേരളത്തിലെ ചില മന്ത്രിമാരും എം.എല്‍.എ.മാരും തമിഴ്‌നാടിന്റെ ലോബികളാണെന്ന വാദത്തിന് അടിവരയിടുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top