പുല്‍വാമയില്‍ തീവ്രവാദികളെ കണ്ടത്തൊനായില്ല

mdnശ്രീനഗര്‍: തെക്കന്‍ കാശീമീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായി കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് സായുധസേനാ വിഭാഗങ്ങള്‍ നടത്തിവന്ന തെരച്ചില്‍ വെള്ളിയാഴ്ചയോടെ നിര്‍ത്തി. ആക്രമണത്തിനിടെ രക്ഷപ്പെട്ടെന്ന് കരുതുന്ന തീവ്രവാദികളെ കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ പ്രദേശം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് തെരച്ചില്‍ നിര്‍ത്തിയത്. സംഭവസ്ഥലത്ത് നിന്ന് കാര്യമായ മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല.

കഴിഞ്ഞദിവസം വെടിവെപ്പില്‍ ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകനായ ഉമര്‍ എന്ന ത്വാലിബ് ഹുസൈന്‍ ഷാ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയായിരുന്നു പോലീസും സൈന്യവും സംയുക്ത തെരച്ചില്‍ നടത്തിയത്. രാത്രി തന്നെ പ്രദേശം സൈന്യം വളഞ്ഞു. സി.ആര്‍.പി.എഫ്, പോലീസ് ഉദ്ദ്യോഗസ്ഥരടക്കം കൊല്ലപ്പെട്ട നിരവധി ആക്രമണങ്ങളില്‍ പങ്കുവഹിച്ചിരുന്നയാളാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ത്വാലിബ് ഹുസൈന്‍ ഷാ എന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment