Flash News

യുവതി ജില്ലാ ആശുപത്രി ടോയ്ലറ്റില്‍ പ്രസവിച്ചു

August 7, 2015 , സ്വന്തം ലേഖകന്‍

babyമലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ടോയ്ലെറ്റില്‍ സുഖപ്രസവം. പൂക്കിപ്പറമ്പ് പറമ്പേരി ശിവദാസന്‍െറ ഭാര്യ സുചിത്രയാണ് (20) പ്രസവ വാര്‍ഡിലെ ടോയ്ലെറ്റില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇവരുടെ ആദ്യ പ്രസവമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

ആഗസ്റ്റ് 13നാണ് ഇവര്‍ക്ക് ഡോക്ടര്‍ നിര്‍ദേശിച്ച പ്രസവ തീയതി. വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കാര്യം അറിയിക്കുമ്പോഴെല്ലാം നഴ്സുമാര്‍ പ്രസവത്തിന് ആയിട്ടില്ലന്നാണത്രെ പറഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് വേദനയുമായി ടോയ്ലെറ്റില്‍ പോയ സുചിത്ര അവിടെ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെയും കുഞ്ഞിനെയും ലേബര്‍ റൂമിലേക്ക് മാറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top