കൊച്ചി: ഭാര്യയെയും അമ്മയെയും മകളെയും കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. ആലുവ തോട്ടക്കാട്ടുകര പുന്നക്കാട്ടുശേരിയില് സജിത്തിനെയാണ് (46) ശിക്ഷിച്ചത്. 2008 ഒക്ടോബര്‍ 20നാണ് കൂട്ടക്കൊല നടന്നത്. അമ്മ മേരിക്കുട്ടി (72), ഭാര്യ ഷിമ്മി (31), മകള്‍ ഗ്രീഷ്മ (6) എന്നിവരെയാണ് പ്രതി കറിക്കത്തികൊണ്ട് കുത്തിക്കൊന്നത്.
എറണാകുളം പാടിവട്ടത്ത് ഓട്ടോ മൊബൈല്‍ ഷോപ് സെയില്‍സ് മാനേജറായിരുന്ന സജിത്ത് ജോലി നഷ്ടപ്പെട്ടതില്‍ അസ്വസ്ഥനായിരുന്നു. ഇതിനിടെ, ഭാര്യക്ക് സഹകരണ ബാങ്കില്‍ ഇന്‍സ്പെക്ടറായി ജോലി ലഭിച്ചു. തന്‍െറ ജോലി നഷ്ടപ്പെടുകയും ഭാര്യക്ക് ജോലി ലഭിക്കുകയും ചെയ്ത വിദ്വേഷത്തിലാണ് കൊല നടത്തിയത്. കൊലക്കുശേഷം സ്വയം മുറിവേല്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ ഏറെക്കാലം ചികിത്സയിലായിരുന്നു.
പ്രതി മനോരോഗിയാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗം രണ്ട് ഡോക്ടര്‍മാരെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തെങ്കിലും ഇത് സ്ഥിരീകരിച്ചില്ല. ജീവപര്യന്തം തടവിന് പുറമെ 10,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. കൂടാതെ, ആത്മഹത്യാ ശ്രമത്തിന് ആറു മാസം തടവുമുണ്ട്.