വയറു വേദനക്ക് ചികിത്സ തേടിയത്തെിയ യുവതിയുടെ വയറ്റില്‍ പഞ്ഞി

10708CD-_M-C-H-PHOETUS-168x300കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ സിസേറിയന്‍ കഴിഞ്ഞ യുവതിയെ വയറുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വയറ്റില്‍ നിന്ന് തുണിക്കഷണം ലഭിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കണ്ടത്തെിയ തുണിക്കഷണത്തിന് ഒമ്പത് സെ.മീ. നീളവും 10 സെ.മീ. വീതിയുമുണ്ട്.

കെ.എസ്.യുവിന്‍െറ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോട്ടക്കാട്ട് ഇരവിചിറ നെല്ലിക്കാലായില്‍ ജോര്‍ജി തോമസിന്‍െറ ഭാര്യ പ്രീതിയുടെ (32) വയറ്റിലാണ് തുണി കണ്ടത്തെിയത്. സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തുണി വയറ്റില്‍ കുടുങ്ങിയത്.

ജൂലൈ 20നാണ് രണ്ടാമത്തെ പ്രസവത്തിന് പ്രീതിയെ കോട്ടയം നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ പ്രീതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്നു ദിവസത്തിന് ശേഷം വയറുവേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിളിന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കി 10ാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലത്തെിയ പ്രീതിയെ വയറുവേദന കലശലായതിനെ തുടര്‍ന്ന് കുറിച്ചി ഹോമിയോ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ഗ്യാസ്ട്രബിളിന് മരുന്ന് നല്‍കുകയും വയറിന്‍െറ അടിഭാഗത്ത് വേദനയുള്ളതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കഠിന വയറുവേദന അനുഭവപ്പെട്ടപ്പോള്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴുപ്പ് കണ്ടതിനത്തെുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെുന്നത്.

മൂന്നിന് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ വിവിധ രക്തപരിശോധനകളും എക്സ്റേയും എടുത്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സി.ടി സ്കാനിങ്ങിന് വിധേയമാക്കി. സി.ടി സ്കാന്‍ എടുത്തപ്പോഴാണ് വയറിനുള്ളില്‍ എന്തോ കിടക്കുന്നതായി തോന്നിയത്. ശസ്ത്രക്രിയ ചെയ്ത ഭാഗം വൃത്തിയാക്കാനും രക്തസ്രാവം ഉണ്ടാകുമ്പോള്‍ തുടക്കുന്നതിനുമാണ് തുണിക്കഷണം ഉപയോഗിക്കുന്നത്.

Print Friendly, PDF & Email

Leave a Comment