Flash News

അബ്ദുല്‍ കലാമിനെ ഓര്‍ത്ത് രണ്ടാം ശനിയാഴ്ചയും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു

August 9, 2015 , സ്വന്തം ലേഖകന്‍

download (1)തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി തിരുവനന്തപുരം കലക്ടറേറ്റ്, കോര്‍പറേഷന്‍, യൂനിവേഴ്സിറ്റി ഓഫിസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിച്ചു. കലക്ടറേറ്റിലെ മുഴുവന്‍ ഓഫിസുകളും ജില്ലയിലെ എല്ലാ റവന്യൂ ഓഫിസുകളും സ്പെഷല്‍ ഓഫിസുകളും പ്രവര്‍ത്തിച്ചു. കലക്ടര്‍ ബിജു പ്രഭാകര്‍, അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് തുടങ്ങിയവരും മറ്റു ജീവനക്കാരും രാവിലെ 10ന് തന്നെ ഓഫിസിലത്തെി.

കലാമിനോടുള്ള ആദരസൂചകമായി നഗരസഭ ഓഫിസും സോണല്‍ ഓഫിസുകളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകളും സാധാരണ പോലെ തുറന്നു പ്രവര്‍ത്തിച്ചു. പ്രധാന ഓഫിസില്‍ 360 ജീവനക്കാരില്‍ 320 പേരും സോണല്‍ ഓഫിസുകളില്‍ 260 ജീവനക്കാരില്‍ 208 പേരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫിസുകളില്‍ 80 ശതമാനത്തിലേറെ തൊഴിലാളികളും ജീവനക്കാരും ജോലിക്ക് ഹാജരായി. കേരള സര്‍വകലാശാല ആസ്ഥാനവും പതിവുപോലെ പ്രവര്‍ത്തിച്ചു. മിക്കവാറും എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളിലും ജീവനക്കാരത്തെി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top