Flash News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചോറില്‍ ബ്ലേഡു വിതറി കൊല്ലാന്‍ ശ്രമം

August 9, 2015 , സ്വന്തം ലേഖകന്‍

thechikkottukavu ramachandranതൃശൂര്‍: ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചോറില്‍ ബ്ലേഡ് വിതറി കൊല്ലാന്‍ ശ്രമം. ആനയെ വകവരുത്താനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ പേരാമംഗലം പോലീസില്‍ പരാതി നല്‍കി. ബ്ലേഡിട്ട ചോറ് ഉള്ളില്‍ എത്തിയിരുന്നെങ്കില്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തസ്രാവവും തുടര്‍ന്നു മരണവും സംഭവിക്കാമായിരുന്നു.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ചോറില്‍ ബ്ലേഡുകഷണങ്ങള്‍ കണ്ടത്തെിയത്. ഒരു ബ്ലേഡ് പൂര്‍ണ്ണമായും മറ്റൊരു ബ്ലേഡ് 4 കഷണമാക്കിയ നിലയിലുമായിരുന്നു. സുഖചികിത്സയുടെ ഭാഗമായി എട്ടുകിലോയോളം പ്രത്യേക ഭക്ഷണമാണ് നല്‍കുന്നത്. ഇതു പാചകം ചെയ്യന്ന പ്രവൃത്തി രാവിലെ പൂര്‍ത്തിയാകും. വൈകിട്ടോടെയാണ് ആനയ്ക്ക് ഇത് നല്‍കുക. ഭക്ഷണത്തിന്റെ ചൂട് പൂര്‍ണ്ണമായും മാറണം എന്നതിനാലാണിത്.

ഭക്ഷണത്തിന്റെ ചൂടാറാനായി പല തവണ ഇളക്കുന്നതിനിടെയാണ് ഒന്നാം പാപ്പാന്‍ ഷിബുവിന്റെ ശ്രദ്ധയില്‍ ബ്ലേഡ് പെട്ടത്. ആദ്യം ഒടിക്കാത്ത ബ്ലേഡ് കണ്ടത്തെിയതിനാല്‍ അബദ്ധത്തില്‍ വീണതാകുമെന്നു കരുതി. എന്നാല്‍ വീണ്ടും സംശയം തോന്നി മറ്റുള്ളവരെക്കൂട്ടി പരിശോധിച്ചപ്പോഴാണ് മറ്റു ബ്ലേഡു കഷണങ്ങള്‍ കണ്ടത്.

ആനയുടെ കുടലിന്റെ ഏതു ഭാഗം വേണമെങ്കിലും ബ്ലേഡ് കൊണ്ട് കീറാം. ആനയുടെ കുടല്‍ 100 അടിയോളം വരും എന്നതിനാല്‍ എവിടെ കിടക്കുന്നുവെന്ന് കണ്ടത്തൊന്‍ സാധിക്കില്ല. വലിയ ധമനികളായതിനാല്‍ ഇതിലേക്കും ബ്ലേഡ് കഷണങ്ങള്‍ കയറാനിടയുണ്ട്. ബ്ലേഡ് പൊട്ടിച്ചിട്ടതാണ് അപായപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന സംശയത്തിന് ബലമേകുന്നത്.

സുഖചികിത്സ തുടങ്ങിയതില്‍ പിന്നെ രാമചന്ദ്രനെ കാണാന്‍ ദിവസവും അമ്പതോളം പേരെങ്കിലും വരാറുണ്ട്. ഭക്ഷണം പാചകം ചെയ്യന്ന അടുക്കളക്കുള്ളിലൂടെ നടവഴിയുമുണ്ട്. ഇതിനാല്‍ എപ്പോള്‍ എങ്ങനെ സംഭവിച്ചു എന്നതു കണ്ടത്തെുക പ്രയാസമാണ്. ആനയുടെ സമീപം നിരീക്ഷണ കാമറയുണ്ട്. എന്നാല്‍ അടുക്കള ഭാഗത്ത് അതുമില്ല. സംഭവത്തെ തുടര്‍ന്ന് ഭക്ഷണം പാചകം ചെയ്തശേഷം അടുക്കള പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top