കോണ്‍ഗ്രസില്‍ അക്രമം വച്ചുപൊറുപ്പിക്കില്ലന്ന് വി.എം സുധീരന്‍

sudheeranതിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ അക്രമത്തിന്‍െറ ചെറിയ കണികപോലും ഉണ്ടാകരുതെന്നും അക്രമ രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ സി.പി.എമ്മിന്‍െറ ഗതിവരുമെന്നും അത് എല്ലാവര്‍ക്കും പാഠമാകണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍.

അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നുവരുന്നുണ്ട്. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണം. ചാവക്കാട്ട് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ശുദ്ധീകരണം അനിവാര്യമാണ്. മറ്റുള്ളവര്‍ ശരിയാകണമെന്ന് പറയുന്നതിന് മുമ്പ് നമുക്കിടയില്‍ ശുദ്ധീകരണം നടത്തണം. അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ല. തൃശൂരില്‍ നടന്നതു പോലുള്ള സംഭവങ്ങള്‍ ഇനി അവര്‍ത്തിക്കരുത്. സംഭവം ഒറ്റപ്പെട്ടതാണെങ്കിലും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ഗാമികളുടെ ത്യാഗത്തിന്‍െറയും പോരാട്ടത്തിന്‍െറയും ഫലമാണ് സ്വാതന്ത്ര്യം. ഇന്നത്തെ തലമുറക്ക് പാരതന്ത്ര്യത്തിന്‍െറ ദുരനുഭവങ്ങളെക്കുറിച്ച് അറിയില്ല. മഹാത്മഗാന്ധി ഉയര്‍ത്തിയ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്ന സ്ഥിതിയാണിപ്പോള്‍. ജനാധിപത്യ ആശയങ്ങളെ ദുര്‍ബലമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment