ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ബ്ലഡ്‌ ഡ്രൈവ്‌ ഓഗസ്റ്റ്‌ 15ന്‌

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാനം ജീവദാനം എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക്‌ എത്തിക്കാന്‍ ഓഗസ്റ്റ്‌ 15നു (ശനി) ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ (240 Potter Road, Des Plaines, Illionis, 60016) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെ ബ്ലഡ്‌ ഡ്രൈവ്‌ സംഘടിപ്പിക്കുന്നു.

സേവന പാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം, ഷിക്കാഗോയിലെ ലൈഫ്‌ സോഴ്‌സ്‌ ബ്ലഡ്‌ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന രക്തദാന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി പ്രമി തോമസ്‌ അറിയിച്ചു.

വിവരങ്ങള്‍ക്ക്‌: ടെജി തോമസ്‌ (പ്രോഗ്രാം കണ്‍വീനര്‍) 818 445 4790, വിനോദ്‌ വര്‍ഗീസ്‌ 847 977 6952.

image

Print Friendly, PDF & Email

Leave a Comment