Flash News

നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന പരാതി തള്ളണമെന്ന് പി.സി. ജോര്‍ജ്

August 11, 2015 , സ്വന്തം ലേഖകന്‍

pc-george-assembly__smallതിരുവനന്തപുരം: നിയമസഭാംഗത്വത്തില്‍ നിന്ന് തന്നെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ് നല്‍കിയ പരാതി തള്ളിക്കളയണമെന്ന് പി.സി. ജോര്‍ജ്. നിയമസഭാ സെക്രട്ടറിക്ക് അദ്ദേഹം കത്ത് കൈമാറി. തനിക്കെതിരായ പരാതി കൂറുമാറ്റ നിരോധ നിയമത്തിലെ ആറാം ചട്ടപ്രകാരമല്ലന്നും അതിനാല്‍ മാണി ഗ്രൂപ്പിന്‍െറ ആവശ്യം തള്ളിക്കളയണമെന്നുമാണ് ജോര്‍ജിന്‍െറ വാദം. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകുന്നില്ലങ്കില്‍ ഹൈകോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നതിനോടും യോജിപ്പില്ല. വീട്ടിലിരുന്ന് വര്‍ത്തമാനം പറഞ്ഞതിന് തന്നെ ശാസിച്ച സമിതിയാണ് അത്. മാണി വിഭാഗത്തിലെ രണ്ടുപേരും ഇതില്‍ അംഗങ്ങളാണ്. അതിനാല്‍ അവിടെനിന്ന് നീതി ലഭിക്കില്ലന്നാണ് വിശ്വാസമെന്നും ജോര്‍ജ് പറഞ്ഞു.

ഒരാളെ അയോഗ്യനാക്കാന്‍ പരാതി നല്‍കുമ്പോള്‍ അതില്‍ ഒപ്പിടുന്നയാള്‍ എല്ലാ പേജും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍, തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയില്‍ ഇപ്രകാരം ചെയ്തിട്ടില്ല. ഒരു പേജില്‍ മാത്രമാണ് ഒപ്പുള്ളത്. ഒരു വ്യക്തിയെ അയോഗ്യനാക്കുകയെന്നത് ഗൗരവമായ കാര്യമാണ്. അതിനാല്‍ പരാതി നിയമപരമാണോയെന്ന് പരിശോധിച്ച് തള്ളേണ്ടത് സ്പീക്കറുടെ കര്‍ത്തവ്യമാണ്. ചട്ടപ്രകാരമല്ലാത്ത പരാതികള്‍ തുടരാന്‍ അനുവദിക്കരുതെന്ന് വിശദീകരണത്തില്‍ പറയുന്നു. ഉണ്ണിയാടന്‍െറ കത്തില്‍ പറയുന്ന മറ്റ് കാര്യങ്ങളും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പരാതിയോടൊപ്പം പത്രവാര്‍ത്തകളുടെ പകര്‍പ്പുകള്‍ പാടില്ലന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതും ലംഘിക്കപ്പെട്ടു. ഒരാള്‍ ജയിച്ച് സത്യപ്രതിജ്ഞ ചെയ്ത് എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ പിന്നീട് അയോഗ്യനാക്കാന്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകണം. ഇപ്പോഴും താന്‍ മാണി വിഭാഗത്തില്‍ അംഗമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ ജൂലൈ 29, 30 തിയതികളില്‍ യു.ഡി.എഫ് സര്‍ക്കാറിന് അനുകൂലമായാണ് വോട്ടുചെയ്തത്.

എം.എല്‍.എ സ്ഥാനം കളയുമെന്ന് മന്ത്രി മാണി ഭീഷണിപ്പെടുത്തേണ്ട. തനിക്കെതിരായ പരാതി നിലനില്‍ക്കില്ല. സ്പീക്കര്‍ക്ക് അത് തള്ളിക്കളയേണ്ടിവരും. വക്കീലന്മാരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് അടിസ്ഥാനനിയമം പോലും അറിയില്ലന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. അതിനാല്‍ മാണിയുടെയും ഉണ്ണിയാടന്‍െറയും നിയമബിരുദങ്ങള്‍ പരിശോധനക്ക് വിധേയമാക്കണം. നിയമബിരുദം മാത്രം പോര, നിയമം വായിച്ചുപഠിക്കണം. 48 വര്‍ഷം എം.എല്‍.എയും 22 വര്‍ഷം നിയമ മന്ത്രിയുമായിരുന്ന മാണി എവിടെനിന്നാണ് നിയമം പഠിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top