മികച്ച ചിത്രങ്ങളെ തഴഞ്ഞ് ‘ന്യൂ ജെന്‍’ പടങ്ങള്‍ക്ക് അംഗീകാരം, നിവിന്‍ പോളി മറികടന്നത് മമ്മൂട്ടിയെ, നസ്രിയ മഞ്ജുവാര്യരെയും
August 11, 2015 , സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി 2014ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്നറിയിപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഐന്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളെ തഴഞ്ഞ് ന്യൂ ജെന്‍ ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ ചെയര്‍മനായ ജൂറി അവാര്‍ഡുകള്‍ വാരിക്കോരി നല്കി.
മികച്ച നടന്, നടി എന്നിവരുടെ കാര്യത്തിലാണ് ഏറ്റവും രൂക്ഷമായ വിമര്‍ശനം. നിവിന്‍ പോളിയെ മികച്ച നടനായും നസ്രിയയെ മികച്ച നടിയായും തെരഞ്ഞെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും കടുത്ത എതിര്‍പ്പുയരുകയാണ്.
‘മുന്നറിയിപ്പ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷമായിരുന്നു ഇത്തവണ മികച്ച നടന് പരിഗണിക്കപ്പെടുക എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ഇത്തവണ ദേശീയഅവാര്ഡിന്െറ അന്തിമഘട്ടം വരെയും മമ്മൂട്ടിയുടെ വേഷം പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, പൊടുന്നനെയാണ് നിവിന്‍പോളിക്ക് ഭാഗ്യക്കുറി അടിച്ചത്. നിവിന്‍പോളിയുടെ പേര് അതുവരെ എവിടെയും പറഞ്ഞു കേട്ടിരുന്നില്ല. മാത്രമല്ല, മികച്ച നടനുള്ള അവാര്‍ഡിന് അര്ഹനാകാന് മാത്രമുള്ള അഭിനയം 1983, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളില്‍ നിവിന്‍ പോളി കാഴ്ചവച്ചിട്ടില്ലന്നാണ് പൊതുവെയുള്ള വിമര്‍ശനം. മമ്മൂട്ടിക്ക് പ്രത്യേകമായി അവാര്‍ഡ് നല്‍കാം എന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് വിവാദമാകുമെന്ന് ഭയന്ന് ജൂറി പിന്മാറുകയായിരുന്നു.
ഇതേപോലെയാണ് നസ്റിയയുടെ അവാര്‍ഡും. വെറും അപ്പിയറന്‍സ് എന്ന തലത്തില്‍ മാത്രമാണ് ബാംഗ്ലൂര്‍ ഡെയ്സിലും ഓം ശാന്തി ഓശാനയിലെയും നസ്റിയയുടെ പ്രകടനം വിലയിരുത്താനാകുക. ഹൗ ഓള്‍ഡ് ആര് യുവിലെ മഞ്ജുവാര്യരുടെ അഭിനയവുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. നിവിന്‍പോളിയെയും നസ്റിനെയും അവസാനനിമിഷം തിരുകിക്കയറ്റിയതാണെന്ന ആരോപണമാണ് ജൂറിക്കെതിരെ ഉയരുന്നത്.
യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ് നല്‍കിയതിലും എതിര്‍പ്പുണ്ട്. കഴിഞ്ഞവര്‍ഷം അത്ര മികച്ച പാട്ട് യേശുദാസ് പാടിയിട്ടില്ല. മാത്രമല്ല, 30ലേറെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് ഇനിയും സംസ്ഥാന അവാര്‍ഡ് നല്‍കുക എന്നത് പുതിയ ഒരു ഗായകന് നല്‍കേണ്ട അംഗീകാരം ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
അടുത്ത മാസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ചാള്‍സ് ആന്റണി, സജിന്‍ ലാല്‍, ടോണി സ്റ്റീഫന്‍, പ്രിയ ഉണ്ണികൃഷ്ണന് പി.എം.എഫ് 2015 കണ്വെന്ഷന് കലാ-സാംസ്കാരിക, സാഹിത്യ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാര്‍
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സാമൂഹ്യ സുരക്ഷിതത്വമില്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് (എഡിറ്റോറിയല്‍)
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
മാത്യു വര്‍ഗീസ് (62) മിഷിഗണില്‍ നിര്യാതനായി
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 28 ശനിയാഴ്ച; റോജി ജോണ്‍ എം.എല്‍.എ, ജേക്കബ് തോമസ് ഐ.പി.എസ്, വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥികള്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ളോറിഡ പ്രോവിന്സിന് പുതിയ ഭാരവാഹികള്‍; മാത്യൂ തോമസ് ചെയര്മാന്, സോണി കണ്ണോട്ടുതറ പ്രസിഡന്റ്
മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ആഫ്രിക്കന്‍ സംഘം പിടിയില്‍
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലിന്റെ സാന്ത്വന സ്പര്‍ശവുമായി ഡബ്ല്യു എം സി.
എണ്ണവില ബാരലിന് 28 ഡോളറായി ഇടിഞ്ഞു
ഹൈടെക് കലാമേളയുമായി തിരുവനന്തപുരം: 19 വേദികളിലും വൈഫൈ
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
മന്ത്രി ബാബുവിനെതിരായ കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
നാടോടി മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല -ചെന്നിത്തല
ഗുവാഹതി ചീഫ് ജസ്റ്റിസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി.
സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കാമുകനും ഓട്ടോ ഡ്രൈവറും പിടിയില്‍
സ്കൂള്‍ യുവജനോത്സവം ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങും
Leave a Reply