ആലപ്പുഴ: പ്രമുഖ കാഥിക ഐഷാബീഗം അന്തരിച്ചു. 72 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലും പുറത്തും നിരവധി കഥകള്‍ വേദികളില്‍ അവതരിപ്പിച്ച ഐഷാബീഗം മുസ്ലിം സമുദായത്തിലെ ആദ്യത്തെ കാഥികയായിരുന്നു. മാപ്പിളകഥകള് പശ്ചാത്തലമാക്കിയും പൊതുസമൂഹ വിഷയങ്ങള്‍ ആസ്പദമാക്കിയുമുള്ള കഥകള്‍ ഐഷാബീഗം അയ്യായിരത്തോളം വേദികളിലാണ് അവതരിപ്പിച്ചത്.
1961ല്‍ ആലപ്പുഴ വട്ടപ്പള്ളിയില്‍ ‘ധീരവനിത എന്ന കഥ അവതരിപ്പിച്ചാണ് നാട്ടില്‍ അരങ്ങേറ്റം കുറിച്ചത്. ഗാനാലാപനത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി. ത്യാഗം, സ്ത്രീധനം, സൈന, ജ്ഞാനസുന്ദരി, മുള്‍ക്കിരീടം, വൈരമോതിരം, പ്രേമകുടീരം, വെള്ളിച്ചെപ്പ്, ബദറുല്‍ മുനീറും ഹുസനുല്‍ ജമാലും, കര്‍ബലയും പ്രതികാരവും, ഖുറാസാനിലെ പൂനിലാവ്, വിലങ്ങും വീണയും എന്നിവയാണ് ഐഷാബീഗം അവതരിപ്പിച്ച കഥകള്‍.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദുകണ്ണ്-ഫാത്തിമ ദമ്പതികളുടെ മകളായി 1943ലാണ് ജനനം. ഗാനമേളകളിലും നൃത്തയിനങ്ങളിലും അക്കാലത്ത് സാന്നിധ്യമറിയിച്ച ഐഷാബീഗം നാട്ടുകാരുടെ സഹായത്തോടെയാണ് ആലപ്പുഴയില്‍ പൊതുവേദിയില്‍ തന്‍െറ കഥാപ്രസംഗപാടവം തെളിയിച്ചത്. പിന്നീട് എത്തിയ റംലാബീഗവും ഐഷാബീഗവും ഈ രംഗത്തെ മാപ്പിള കഥാപ്രസംഗ വേദികളിലെ അറിയപ്പെടുന്ന പ്രതിഭകളായി മാറി. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം, സംസ്ഥാന ഫോക്ലോര് അക്കാദമി അവാര്‍ഡ്, മാപ്പിളകല അക്കാദമി സൗദി ചാപ്റ്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയത്തെി.
15ാം വയസ്സിലായിരുന്നു വിവാഹം. ഹാര്‍മോണിസ്റ്റായ എ.എം. ഷരീഫായിരുന്നു ഭര്‍ത്താവ്. 1998ല്‍ അദ്ദേഹം മരിച്ചു. ’91ലാണ് അവസാനമായി കഥ പറഞ്ഞത്. അന്‍സാര്‍, പരേതനായ നൗഷാദ് എന്നിവരാണ് മക്കള്‍. ചെറുപ്പത്തില്‍ തന്നെ നൗഷാദ് മരിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ആര്.എസ്.എസില്‍ നിന്ന് വെള്ളാപ്പള്ളി നടേശന് വന്‍ തുക കിട്ടിയെന്ന് പിണറായി
ഗുലാം അലിയെ ക്ഷണിച്ചതിന് കേരളത്തിന് ‘സാമ്ന’യുടെ പരിഹാസം
സജിത് കൊയേരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ്
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
ഹമീദ് ഫൈസി അമ്പലക്കടവിനെ തിരിച്ചെടുത്തു, സമസ്ത നേതാക്കളെ താക്കീത് ചെയ്യും
അഭിനയ മികവിനല്ല, തന്നെ പേടിച്ചാണ് ജൂറിയുടെ പരാമര്‍ശമെന്ന് ജോയ് മാത്യു
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
സംഗീത നാടക അക്കാഡമി പുരസ്ക്കാരം പ്രഖ്യാപിച്ചു; ഫാദര്‍ പൂവത്തിങ്കല്‍, മഞ്ജു വാര്യര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പുരസ്ക്കാരം
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു; സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ കേസ്
“അസുഖം ആര്‍ക്കും വരാം; അതിനെ വര്‍ഗീയമായി ആക്രമിക്കാനുള്ള ആയുധമാക്കരുത്”; രമേശ് ചെന്നിത്തല
എന്റെ കാത്തിരുപ്പ് (കവിത) ഷിജി അലക്സ്
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും വി.സിക്കുമെതിരെ കേസ്; മുംബൈയിലും ദല്‍ഹിയിലും വന്‍ പ്രതിഷേധം, ലാത്തിച്ചാര്‍ജ്
യമന്‍ യുദ്ധം: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും
2015-ലെ രസതന്ത്രത്തിനുള്ള സമ്മാനം പ്രഖ്യാപിച്ചു; തോമസ് ലിന്‍ഡാല്‍, പോള്‍ മോഡ്രിച്ച്, അസീസ് സാന്‍കര്‍ എന്നിവര്‍ സമ്മനം പങ്കിട്ടു
ഓണവും അദ്ധ്യാത്മിക ചിന്തകളും
ഹാസിറ തുറമുഖ വികസന പദ്ധതി: അദാനി ഗ്രൂപ്പിന് 25 കോടി രൂപ പിഴയിട്ടു
നാദരസ സമന്വിതം, രാഗമഴ പെയ്യിച്ച് സ്വാതി സംഗീത സദസ് ഹ്യുസ്റ്റനില്‍ നടന്നു
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
ഇരട്ട നീതിയെക്കുറിച്ച് ചര്‍ച്ച വേണം, പക്ഷേ യാക്കൂബ് മേമനെ ഗാന്ധിയാക്കരുത്
ദളിത് വിദ്യാര്‍ത്ഥി രോഹിതിന്റെ ആത്മഹത്യ; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു, പത്ത് അധ്യാപകര്‍ രാജി വെച്ചു
Leave a Reply