Flash News

ഹനീഫ വധം: പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുപോരെന്ന് എഫ്.ഐ.ആര്‍

August 11, 2015 , സ്വന്തം ലേഖകന്‍

haneefaചാവക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനെ തുടര്‍ന്ന മുന്‍വിരോധമാണ് തിരുവത്രയില്‍ എ.സി ഹനീഫ വധിക്കപ്പെട്ടതിന് പിന്നിലെന്ന് എഫ്.ഐ.ആര്‍. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം സാക്ഷികളിലൊരാളായ തെരുവത്ത് വീട്ടില്‍ ഫൈസല്‍ (20) ചാവക്കാട് സ്റ്റേഷനിലത്തെി നല്‍കിയ മൊഴിയാണ് എഫ്.ഐ.ആറിലുള്ളത്. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്‍െറ തുടര്‍ച്ചയായി ആറ് പ്രതികളും കണ്ടാലറിയുന്ന നാലഞ്ച് പേരും സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ മദ്യ-മയക്കുമരുന്ന് ലോബികളും ഹനീഫയെ മദ്യവിരുദ്ധ പ്രവര്‍ത്തകനുമാക്കി കേസ് വഴിതെറ്റിക്കാനാണ് പൊലീസ് ശ്രമമെന്ന ഹനീഫയുടെ ബന്ധുക്കളുടെയും എ ഗ്രൂപ്പിന്‍െറയും ആരോപണം ശരിവെക്കുന്നതാണ് എഫ്.ഐ.ആറിലെ വിവരങ്ങള്‍. ജൂണ്‍ മുതല്‍ പ്രതികള്‍ ഹനീഫയെയും കുടുംബത്തെയും ലക്ഷ്യമാക്കി നീങ്ങുകയായിരുന്നെന്നും ഇത് ചാവക്കാട് പൊലീസിനറിയാമെന്നും നാട്ടുകാര്‍ പറയുന്നു. ഹനീഫയുടെ ബന്ധുക്കള്‍ ഇതിന് നിരവധി തെളിവും നിരത്തുന്നുണ്ട്.

സമീപത്തെ അങ്കണവാടിയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബാഗ് നല്‍കിയതാണ് എതിര്‍പക്ഷത്തെ ചൊടിപ്പിച്ചത്. ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടായി. ജൂണ്‍ ഏഴിന് ഹനീഫയുടെ സഹോദരപുത്രനും കെ.എസ്.യു ബ്ലോക് പ്രസിഡന്‍റുമായ എ.എസ് സെറൂക്കിന് വെട്ടേറ്റു. പിന്നീട് ഹനീഫയുടെ വീടിന് എതിര്‍വശം എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വമുള്ള നന്മ ക്ലബിന്‍െറ പേരില്‍ ഷാഫിനഗര്‍ എന്ന സൈന്‍ ബോര്‍ഡ് വെച്ചതുമായി ബന്ധപ്പെട്ടും ഹനീഫക്ക് നേരെ ആക്രമണമുണ്ടായി. വിവരമറിഞ്ഞത്തെിയ ചാവക്കാട് പൊലീസ് ഒരാളെ പിടികൂടിയെങ്കിലും കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി. ജൂലൈ 19ന് സെറൂക്കിനു നേരെ പടക്കം എറിഞ്ഞു. ജൂലൈ 26ന് സെറൂക്കിന്‍െറ പിതാവും ഹനീഫയുടെ സഹോദരനുമായ സെയ്തു മുഹമ്മദിനെ ചിലര്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ഇങ്ങനെ ഹനീഫയെയും കുടുംബത്തെയും നിരന്തരം ദ്രോഹിച്ചത് രാഷ്ട്രീയ പക തീര്‍ക്കാന്‍ മാത്രമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.

ഇതിനിടെ, ഹനീഫ വധക്കേസ് പ്രതികളിലൊരാള്‍ ഫേസ് ബുക്കിലൂടെയും ഭീഷണി മുഴക്കി. 14 ാം വാര്‍ഡില്‍ ഒരാളെയും വാഴാന്‍ അനുവദിക്കില്ലന്ന പോസ്റ്റ് പിന്‍വലിച്ചെങ്കിലും പകര്‍പ്പ് ബന്ധുക്കളുടെ പക്കലുണ്ട്. സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലന്ന പൊലീസ് വാദത്തിന് തിരിച്ചടിയാണ് എഫ്.ഐ.ആര്‍ വിവരങ്ങള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top