Flash News

റവ.ഡോ. കെ.എസ്‌ ജോര്‍ജ്‌ ഡാലസില്‍ നിര്യാതനായി

August 12, 2015 , ജോയിച്ചന്‍ പുതുക്കുളം

obit_frksgeorge_picഗാര്‍ലന്റ്‌, ഡാലസ്‌: ഗാര്‍ലന്റ്‌ സി.എസ്‌.ഐ ചര്‍ച്ച്‌ മുന്‍ വികാരി റവ.ഡോ. കെ.എസ്‌ ജോര്‍ജ്‌ (83) ഓഗസ്റ്റ്‌ ഒമ്പതിന്‌ ഞായറാഴ്‌ച നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചില മാസങ്ങളായി കിടപ്പിലായിരുന്നു. പരേതന്‍ കായംകുളം കാപ്പില്‍ കാരിക്കുറ്റിയില്‍ കുടുംബാംഗമാണ്‌. കോട്ടയം താഴത്തങ്ങാടി പത്തില്‍ ബേബിക്കുട്ടി ജോര്‍ജ്‌ ആണ്‌ സഹധര്‍മ്മിണി.

മക്കള്‍: സാം ജോര്‍ജ്‌, ആനി ജോര്‍ജ്‌. മരുമക്കള്‍: ഡിമ്പിള്‍ ജോര്‍ജ്‌, ജിജുമോന്‍ ഏബ്രഹാം. കൊച്ചുമകള്‍: ജിന്നി ആന്‍ ഏബ്രഹാം.

സഹോദരങ്ങള്‍: കെ.എസ്‌ ജോഷ്വാ, പരേതയായ മേരിക്കുട്ടി ഭാനു, പരേതരായ കെ.എസ്‌ മാത്യു, കെ.എസ്‌. പൗലോസ്‌, കെ.എസ്‌. ചാക്കോ.

1964-ല്‍ സെറാംപൂര്‍ കോളജിലെ പഠനത്തിനുശേഷം നാട്ടില്‍ വിവിധ ഇടവകകളിലെ ശുശ്രൂഷയ്‌ക്കുശേഷം 1978-ലാണ്‌ അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. 1979-ല്‍ ഡാലസിലെ ആദ്യ സി.എസ്‌.ഐ പള്ളി സ്ഥാപിച്ചത്‌ അച്ചനാണ്‌. ആ വര്‍ഷങ്ങളില്‍ ഹൂസ്റ്റണിലും വികാരിയായിരുന്നു. 1992-ല്‍ തിയോളജിയില്‍ ഡോക്‌ടറേറ്റ്‌ എടുത്തു.

മികച്ച പ്രാസംഗികന്‍, ഇവാഞ്ചലിസ്റ്റ്‌, സംഗീതജ്ഞന്‍, ക്രിസ്‌ത്യന്‍ എന്റര്‍പ്രൈസ്‌ ഗോസ്‌പല്‍ ടീം ലീഡര്‍, ഓപ്പണ്‍ എയര്‍ മീറ്റിംഗ്‌ സംഘാടകന്‍ തുടങ്ങി വിവിധ നിലകളില്‍ അച്ചന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌.

ഓഗസ്റ്റ്‌ 15-ന്‌ ശനിയാഴ്‌ച 1.30-ന്‌ റസ്റ്റ്‌ ലാന്റ്‌ ചാപ്പലില്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന്‌ സംസ്‌കാരം റസ്റ്റ്‌ ലാന്റ്‌ സെമിത്തേരിയിലും നടത്തുന്നതാണ്‌.

അഡ്രസ്‌: 13005 Greenville, Avenue, Dallas, TX 75243.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോയ്‌  (214 995 1724), ബോബി (972 768 3000), റെജി   (214 909 3889).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top