Flash News

മാനസ്സിക വിഭ്രാന്തിയിലായ വിദേശിയെ നാട്ടിലേക്ക് തിരിച്ചയക്കും

August 13, 2015 , സ്വന്തം ലേഖകന്‍

mdnകൊച്ചി: വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന്, മാനസിക വിഭ്രാന്തിയില്‍ അലഞ്ഞുനടന്ന വിദേശിക്ക് നാട്ടിലേക്ക് തിരിച്ചയക്കും. ആസ്ട്രേലിയന്‍ സ്വദേശിയായ ഇയാന ആന്‍ഡ്രു ഫ്രാങ്ക്സ് എന്നയാളാണ് നാട്ടിലേക്ക് മടങ്ങുന്നത്.

കഴിഞ്ഞമാസം അവസാനമാണ് ഇയാള്‍ ടൂറിസ്റ്റ് വിസയില്‍ കൊച്ചിയില്‍ വന്നിറങ്ങിയത്. നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ തങ്ങിയ ശേഷം കൊല്ലം അമൃതപുരി, വര്‍ക്കല തുടങ്ങിയിടങ്ങളില്‍ തീര്‍ഥാടനം നടത്തി. പിന്നീട് കൈയില്‍ പണമില്ലാതെ വിമാനത്താവള പരിസരത്തും മറ്റും അലഞ്ഞു നടക്കുകയായിരുന്നു. എന്നാല്‍, ആരോടും ഇയാള്‍ പണം ചോദിച്ചിരുന്നില്ല.

വിമാനത്താവളത്തിലുള്ള പൊലീസ് ഒൗട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ഇയാളെ തുടര്‍ച്ചയായി കണ്ടുതുടങ്ങിയതോടെ വിശദമായി ചോദ്യംചെയ്തു. തുടര്‍ന്ന് ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേട് ബോധ്യപ്പെട്ടപ്പോഴാണ് ഭക്ഷണം കഴിക്കാന്‍ പണമില്ലന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് പൊലീസുദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കി. അതിനുശേഷം വിമാനത്താവളത്തിലെ ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിലേക്ക് അയക്കുകയായിരുന്നു.

രജിസ്ട്രേഷന്‍ ഓഫിസറായ കെ. സേതുരാമന്‍ ആസ്ട്രേലിയന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കോണ്‍സുലേറ്റിന്‍െറ കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഏറ്റുവാങ്ങി നാട്ടിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചാണ് ഇയാളെ സംബന്ധിക്കുന്ന പല വിവരങ്ങളും മനസ്സിലാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top