യു.പി.പി. കലാം അനുസ്മരണവും സര്‍വമത പ്രാര്‍ത്ഥനയും നടത്തി

kalam

യുണൈറ്റഡ് പേരന്റ്സ്‌ പാനെല്‍ (യു.പി.പി.) മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അനുസ്മരണവും സര്‍വമത പ്രാര്‍ത്ഥനയും നടത്തി. സല്‍മാനിയ കലവറ റെസ്റ്റൊറന്റ് ഹാളില്‍ ചേര്‍ന്ന പ്രാര്‍ത്ഥന യോഗത്തില്‍ യു.പി.പി. ജനറല്‍ കണ്‍വീനര്‍ അജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്ധ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വമത പ്രാര്‍ത്ഥനയ്ക്ക് അബ്ദുല്‍ ഖാദര്‍ ഫൈസല്‍, നന്ദന, മാത്യു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

ഐ.സി.ആര്‍.എഫ്. ജനറല്‍ സെക്രട്ടറി ശ്രീ അരുള്‍ ദാസ് മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തില്‍ സേവി മാത്തുണ്ണി, ആര്‍. പവിത്രന്‍, മാത്യു ബേബി, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, സാം ഫ്രാന്‍സിസ്, ലത്തീഫ് ആയഞ്ചേരി, ഫൈസല്‍ എഫ്. എം. എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഡോ. കലാം രൂപകല്‍പന ചെയ്ത മിസൈലുകലെക്കാള്‍ വേഗത്തിലാണ് അദ്ധേഹത്തിന്റെ വിനയവും, ലളിത ജീവിതവും, വാക്കുകളും ജനമനസ്സില്‍ തുളഞ്ഞു കയറിയതെന്നും കലാമിനോടുള്ള നമ്മുടെ സ്നേഹം വിനയം കൊണ്ടും സഹജീവികളോടുള്ള നമ്മുടെ പെരുമാറ്റത്തിലൂടെയും പ്രകടമാക്കാന്‍ ശ്രമിക്കണം എന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അഭിരാമി അജി, അക്ഷര എബി, അക്ഷയ് ജ്യോതിഷ് എന്നീ വിദ്ധ്യാര്‍ത്ഥികള്‍ കലാമിനെ കുറിച്ച് നടത്തിയ പ്രഭാഷണം ഹൃദയസ്പര്‍ശമായിരുന്നു.

ജ്യോതിഷ് പണിക്കര്‍ സ്വാഗതവും, അജി ഭാസി നന്ദിയും പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment