Flash News

ന്യൂയോര്‍ക്ക്‌ നഗരത്തിലെ ഇന്ത്യാ ഡേ പരേഡില്‍ ഐ എന്‍ ഓ സി യോടൊപ്പം ശശി തരൂര്‍ എം പി പങ്കെടുക്കുന്നു

August 14, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

sasiന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ചരിത്രം കുറിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യാ ഡേ പരേഡില്‍ (ആഗസ്റ്റ്‌ 16) ശശി തരൂര്‍ എം പി , ഐ എന്‍ ഓ സി ദേശീയ സമിതിയുടെയും, ഐ എന്‍ ഓ സി കേരളാ (ഓ ഐ സി സി) ചാപ്റ്ററിന്റേയും ഭാരവാഹികളോടൊപ്പം പങ്കെടുക്കുന്നതാണ്. മലയാളി സമൂഹം തങ്ങളുടെ ശക്തിയും സാന്നിധ്യവും അറിയിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യ ദിന പരേഡ് എന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യാ ഡേ പരേഡിന്റെ വിജയത്തിനായി ഐ എന്‍ ഓ സി ദേശീയ സമിതി നേതാക്കളായ ജോര്‍ജ് എബ്രഹാം (ചെയര്‍മാന്‍), സാക് തോമസ്‌ (വൈസ് ചെയര്‍മാന്‍), ജൂനെദ് ക്വാസ്സി (പ്രസിഡന്റ്), ഹര്‍ഭജന്‍ സിംഗ് (ജനറല്‍ സെക്രട്ടറി), ജോസ് ചാരുംമ്മൂട് (ട്രഷറര്‍), എന്നിവരോടൊപ്പം കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി ) നേതാക്കളായ ചെയര്‍മാന്‍ തോമസ്‌ റ്റി ഉമ്മന്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (പ്രസിഡന്റ്‌), യു എ നസീര്‍ (ജനറല്‍ സെക്രട്ടറി), ജോസ് തെക്കേടം (ട്രഷറ), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍‌പെഴ്സണ്‍, എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി) നേതൃത്വത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ അണിനിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥി ച്ചു.

ആഗസ്റ്റ്‌ 16, ഞായറാഴ്ച 12 മണിക്ക് ആരംഭിക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ നമ്മുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടട്ടെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top