Flash News

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ന്യൂഡല്‍ഹിയില്‍ വന്‍ സുരക്ഷ

August 14, 2015 , സ്വന്തം ലേഖകന്‍

Happy-Independence-Day-69th-2015-Independence-Day-India-Celebrationന്യൂഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിന്‍െറ പാശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തലസ്ഥാനത്ത് വന്‍ സുരക്ഷ. 40,000 പേരടങ്ങുന്ന സുരക്ഷാ സേനയെയാണ് നഗരത്തില്‍ വിന്യസിക്കുക. ഇതില്‍ 12,000 പേര്‍ ദല്‍ഹി പൊലീസില്‍ നിന്നും അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുമായിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍നില്‍ക്കും.

രാജ്ഘട്ടിലും കനത്ത സുരക്ഷയൊരുക്കും. ചുവപ്പകോട്ടയുടെ മുകളില്‍ വിവിധയിടങ്ങളില്‍ ദേശീയ സുരക്ഷാ ഗാര്‍ഡിലെ ‘ഷാര്‍പ്പ് ഷൂട്ടര്‍’മാരെ വിന്യസിക്കും. ഗതാഗത നിയന്ത്രണത്തിനും പ്രത്യേക സംവിധാനമൊരുക്കും. പ്രധാനമന്ത്രിയും മറ്റ് വി.ഐ.പികളും ചുവപ്പുകോട്ടയിലേക്ക് വരുന്ന പാതകളില്‍ സി.സി.ടി.വി കാമറകള്‍ കൂടുതല്‍ സജ്ജീകരിക്കും. ചുവപ്പകോട്ടയിലും പരിസരത്തും 500 സി.സി.ടി.വി കാമറകളാണ് സ്ഥാപിക്കുക. ആകാശ നിരീക്ഷണത്തിന് പ്രത്യേക വ്യോമ പ്രതിരോധ സംവിധാനം സജ്ജീകരിക്കും.

ഡല്‍ഹി മെട്രോ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top