Flash News

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനനനപ്പെരുന്നാളും എട്ടുനേനാമ്പാചരണവും

August 14, 2015 , വര്‍ഗീസ് പ്ലാമൂട്ടില്‍

65

ന്യൂയോര്‍ക്ക്‌: വൈറ്റ് പ്ലെയിന്‍സ്‌ സെന്‍റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2015 ഓഗസ്റ്റ്‌ 29ം തീയതി ശനിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 5ാം തീയതി ശനിയാഴ്‌ച വരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുന്നതാണ്‌.

ഓഗസ്റ്റ്‌ 291ാം തീയതി ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌പ്രഭാത പ്രാര്‍ത്ഥന, 9.45 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക്‌ റവ. ഫാ. നൈനാന്‍ കെ. ജോര്‍ജിന്‍െറ ധ്യാനപ്രസംഗം.

ഓഗസ്റ്റ്‌ 30 ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, 5.30 ന്‌ വിശുദ്ധ കുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക്‌ റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ നടത്തുന്ന ധ്യാനപ്രസംഗം.

ഓഗസ്റ്റ്‌ 31 തിങ്കളാഴ്‌ച രാവിലെ അറു മണിക്ക്‌ പ്രഭാതപ്രാര്‍ത്ഥന, 9.45 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ ഷിബു വി. മത്തായി നടത്തുന്ന ധ്യാനപ്രസംഗം.

സെപ്‌റ്റംബര്‍ ഒന്ന് ചൊവ്വാഴ്‌ച രാവിലെ 5 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. ഏബ്രഹാം ജോര്‍ജിന്‍െറ ധ്യാനപ്രസംഗം.

സെപ്‌റ്റംബര്‍ രണ്ട് ബുധനാഴ്‌ച രാവിലെ 5 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. സഖറിയാ നൈനാന്‍െറ ധ്യാനപ്രസംഗം.

സെപ്‌റ്റംബര്‍ 3 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. ടെന്നി തോമസിന്‍െറ ധ്യാനപ്രസംഗം.

സെപ്‌റ്റംബര്‍ 4 വെള്ളിയാഴ്‌ച രാവിലെ 5 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, 5.30 ന്‌ വിശുദ്ധകുര്‍ബ്ബാന, വൈകുന്നേരം 3 മണിക്ക്‌ റവ. ഫാ. നൈനാന്‍ ഉമ്മന്‍ നയിക്കും. റിട്രീറ്റ്‌, 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ റവ. ഫാ. എല്‍ദോ ഏലിയാസ്‌ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാതപ്രാര്‍ത്ഥന, 9.45ന്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ്‌ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക്‌ പ്രദക്ഷിണം, ഒരുമണിക്ക്‌ ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും ഇപ്രകാരമാണ്‌ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

എട്ടുനോമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്‍െറ ജനനപ്പെരുന്നാളിലും സംബന്ധിക്കുവാനും മാതാവിന്‍െറ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ക്രിസ്‌തുയേശുവിന്‍െറ ധന്യ നാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. പൌലൂസ്‌ റ്റി. പീറ്റര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ. ഫാ. പൌലൂസ്‌ റ്റി. പീറ്റര്‍ (516) 456 -6494, സെക്രട്ടറി ഷൈന ജോണ്‍(845) 741- 2829, ട്രഷറര്‍ വത്സ ജോയ്‌ (516) 456-7258.

aaa


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top