കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

goldകരിപ്പൂര്‍: വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് യൂനിറ്റാണ് 3.6 കി.ഗ്രാം സ്വര്‍ണം പിടിച്ചത്. കൊടുവള്ളി കുടിനാട്ടുമ്മല്‍ നൗഫലാണ് (28) പിടിയിലായത്.

ഞായറാഴ്ച ജിദ്ദയില്‍നിന്ന് ദമ്മാം വഴി വൈകീട്ട് 5.30നുള്ള ജെറ്റ് എയര്‍വേയ്സിലാണ് ഇയാള്‍ കരിപ്പൂരിലത്തെിയത്. ബാഗേജിനുള്ളില്‍ എമര്‍ജന്‍സി ലാമ്പിന്‍െറ ബാറ്ററിക്കുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. അര കിലോഗ്രാമിന്‍െറ ഏഴ് കട്ടികളും 116 ഗ്രാമിന്‍െറ ഒരു കട്ടിയുമായിരുന്നു ഒളിപ്പിച്ചുവെച്ചിരുന്നത്.

സൗദിയിലെ ജിസാനില്‍ കാര്‍ഗോ ഓഫിസിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ഇയാള്‍. സ്ഥാപനത്തിന്‍െറ ആസ്ഥാനമായ ജിദ്ദയിലേക്കുള്ള യാത്രക്കിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 1600 സൗദി റിയാലും മൊബൈല്‍ ഫോണും മോഷണം പോയി. തുടര്‍ന്ന് വെള്ളാംകണ്ടി സ്വദേശി മുനീര്‍, നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുപോവുകയാണെങ്കില്‍ 50,000 രൂപയും വിമാന ടിക്കറ്റും നല്‍കാമെന്ന് പറയുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടാംതവണ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് സ്വര്‍ണം കണ്ടത്തെിയത്.

Print Friendly, PDF & Email

Leave a Comment