Flash News

വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിടലില്‍നിന്ന് മുസ്ലിംലീഗ് വിട്ടുനിന്നു

August 18, 2015 , സ്വന്തം ലേഖകന്‍

thumbimageതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍നിന്ന് മുസ്ലിംലീഗ് മന്ത്രിമാര്‍ വിട്ടുനിന്നു. ലീഗിന്‍െറ ഉന്നതാധികാര സമിതി തിങ്കളാഴ്ച പാണക്കാട് ചേര്‍ന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍, കോണ്‍ഗ്രസുമായുള്ള തര്‍ക്കമാണ് വിട്ടുനില്‍ക്കലിന് കാരണം.

സര്‍ക്കാറിന്‍െറയും മുന്നണിയുടെയും പിന്തുണ ഉയര്‍ത്താനും വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിക്കാട്ടാവുന്ന മികച്ച വിഷയങ്ങളിലൊന്നായി കരാറിനെ മാറ്റാനുമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍, ലീഗ് നടപടി സര്‍ക്കാറിന് തിരിച്ചടിയായി.

തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും ഇടഞ്ഞുനില്‍ക്കുകയാണ്. ലീഗിന്‍െറ സമ്മര്‍ദത്തിന് വഴങ്ങിയാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിക്കുന്നതായും അപ്പീല്‍ തള്ളിക്കുന്നതിനുള്ള വഴികളാണ് നോക്കുന്നതെന്നുമുള്ള സംശയം ലീഗിനുണ്ട്. മാത്രമല്ല, വിദ്യാഭ്യാസവകുപ്പിന്‍െറ പല പദ്ധതികളും തടസ്സപ്പെടുത്തുന്നുവെന്ന പരാതിയുമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസിന്‍െറ പേരില്‍ ആഭ്യന്തരവകുപ്പ് സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും ലീഗിനെ ചൊടിപ്പിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top