Flash News

ഒരു രൂപ നോട്ടിന്‍െറ പുതിയ പരമ്പര വരുന്നു

August 18, 2015 , സ്വന്തം ലേഖകന്‍

One-Rupee-note610ന്യൂഡല്‍ഹി: ഒരു രൂപ നോട്ടിന്‍െറ പുതിയ പരമ്പര റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. 110 മൈക്രോണ്‍ കനമുള്ള പേപ്പറില്‍ അച്ചടിക്കുന്ന നോട്ടിന്‍െറ ജാലകത്തില്‍ അശോകചക്രം ഉണ്ടാകും. എന്നാല്‍, അതോടൊപ്പം ‘സത്യമേവജയതേ’ എന്ന് രേഖപ്പെടുത്തില്ല.

നോട്ടിന്‍െറ മുന്‍വശത്ത് വലതുഭാഗത്തായി ‘ഭാരത്’ എന്ന് ഹിന്ദിയില്‍ പെട്ടെന്ന് മനസ്സിലാക്കാനാവാത്തവിധം രേഖപ്പെടുത്തിയിരിക്കും. മുന്‍ഭാഗത്ത് ‘ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനു മുകളില്‍ ഹിന്ദിയില്‍ ‘ഭാരത് സര്‍ക്കാര്‍’ എന്നുകൂടിയുണ്ടാവും. കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്റിഷിയുടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഒപ്പും നോട്ടിലുണ്ടാവും. നമ്പറിങ് പാനലില്‍ ‘എല്‍’ എന്ന ഇംഗ്ലീഷ് അക്ഷരമായിരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top