ലീഗ് എന്തുപറഞ്ഞാലും വര്‍ഗീയമായി ചിത്രീകരിക്കുന്നു -കെ.പി.എ. മജീദ്

kpa-majeedതിരുവനന്തപുരം: മുസ്ലിം ലീഗ് എന്തുപറഞ്ഞാലും അതിനെ ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുന്നെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ചില മാധ്യമങ്ങള്‍ അത്തരം പ്രചാരണങ്ങളാണ് നടത്തുന്നത്. പഞ്ചായത്ത് വിഭജനം ലീഗിന്‍െറ മാത്രം താല്‍പര്യമാണെന്ന് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. ലീഗ് യു.ഡി.എഫിന്‍െറ ഭാഗമാണ്. മറ്റ് പാര്‍ട്ടികളെപോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കുമുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിവിധി പ്രതികൂലമായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷണിച്ചിരുന്നു. പാര്‍ട്ടി പരിപാടി ഉണ്ടായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും കരാറിനോട് എതിര്‍പ്പില്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment