സുപ്രീംകോടതി തകര്‍ക്കുമെന്ന് ഇ-മെയില്‍ ഭീഷണി

supreme-court-620-376ന്യൂഡല്‍ഹി: സുപ്രീംകോടതി തകര്‍ക്കുമെന്ന് ഡല്‍ഹി പൊലീസിന് ഇ-മെയില്‍ ഭീഷണി. ഇതേതുടര്‍ന്ന് തലസ്ഥാനത്തെങ്ങും സുരക്ഷ ശക്തമാക്കി. ഭീഷണിയെ തുടര്‍ന്ന് സുപ്രീംകോടതി സന്ദര്‍ശക പാസ് അനുവദിക്കല്‍ നിര്‍ത്തിവെച്ചു.

തിങ്കളാഴ്ചയാണ് ഡല്‍ഹി പൊലീസിന് ഇ-മെയില്‍ ഭീഷണി ലഭിച്ചത്. ഭീഷണി അതീവ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കിയ ഡല്‍ഹി പൊലീസ്, ഇ-മെയിലിന്‍െറ ഉറവിടം കണ്ടത്തൊനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചു. യാക്കൂബ് മേമന് വധശിക്ഷ വിധിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലും ഭീഷണി ലഭിച്ചിരുന്നു. അതേതുടര്‍ന്ന് ജസ്റ്റിസ് മിശ്രയുടെ സുരക്ഷാസന്നാഹം വര്‍ധിപ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment