പ്രശസ്ത ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്റെ കൊച്ചുമകള്‍ കാമുകന്റെ കുത്തേറ്റു മരിച്ചു

morgan-freeman-hines.jpg.image.784.410ന്യൂയോര്‍ക്ക്: പ്രശസ്ത നടന്‍ മോര്‍ഗന്‍ ഫ്രീമാന്റെ കൊച്ചുമകള്‍ എഡീന ഹൈന്‍സിനെ കാമുകന്റെ കുത്തേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് 33കാരിയായ എഡീനയുടെ ശരീരം ന്യുയോര്‍ക്കിലെ വാഷിങ്ങ്ടണ്‍ ഹൈറ്റ്‌സ് ഏരിയയിലെ വീടിന് അടുത്തുള്ള റോഡരികില്‍ കണ്ടെത്തിയത്.

എഡീനയുടെ ശരീരത്തില്‍ പലഇടങ്ങളില്‍ കുത്തേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ശവശരീരത്തിനടത്ത് നിന്ന് അലറുകയായിരുന്ന കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കര്‍ത്താവിന്റെ നാമത്തില്‍ നിന്നിലുളള ദുഷ്ടപിശാചുക്കളെ ഞാന്‍ പുറത്താക്കുന്നുവെന്ന് കൊലയാളി അലറിവിളിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. 30 കാരനായ കാമുകന്‍ മനശാസ്ത്രജഞരുടെ നിരീക്ഷണത്തിലാണ്.

മോര്‍ഗന്‍ ഫ്രീമാന്റെ ആദ്യ ഭാര്യ ജാനറ്റ് ബ്രാഡ്ഷായുടെ കൊച്ചുമകളാണ് എഡീന. തന്റെ കൊച്ചുമകള്‍ വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയായിരുന്നുവെന്ന് ഫ്രീമാന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. എഡീന ന്യുയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് അഭിനയത്തില്‍ ബിരുദം നേടിയിരുന്നു. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചുമകളുടെ മരണത്തില്‍ തന്നെ സമാശ്വസിപ്പിച്ചവര്‍ക്കെല്ലാം മോര്‍ഗന്‍ ഫ്രീമാന്‍ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment