തിരുവനന്തപുരം: തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയും തീര്‍ത്ത പൂക്കളങ്ങള്‍, തൂശനിലയില്‍ സദ്യ വിളമ്പി കുടുംബത്തോടൊപ്പം ഒരു ദിനം. ഓണത്തിന് ഒരുക്കം കൂട്ടുന്ന മലയാളിനാട്ടില് ഇന്ന് അത്തം. പത്താംനാളിലെ ആ വസന്തത്തിനായി ദിവസങ്ങള്‍ മാത്രം. അത്തം നാളില്‍ ഒരു നിര പൂവിട്ടാണ് തുടക്കം. പിന്നെ പൂക്കളുടെയും നിരകളുടെയും എണ്ണം കൂടിവരും.
സത്യത്തിന്റെ സാഹോദര്യത്തിന്റെ വസന്തകാലം കൂടിയാണ് ഓണം. ബന്ധങ്ങളും സൗഹൃദങ്ങളും ഒത്തുച്ചേരുന്ന നിമിഷം. ഓണത്തിന് നിറം പകരുന്നത് പൂക്കളാണ്. ഗുണ്ടല്‍പേട്ടില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമത്തെുന്ന ജമന്തിയും ചെണ്ടുമല്ലിയും അരളിയുമാണിയും മലയാളി മണ്ണിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തചമയവും ഇന്നാണ്. ഓണാഘോഷങ്ങളുടെ വരവറിയിച്ച് പ്രൗഢഗംഭീരമായ അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും അത്തം ഘേഷയാത്രക്ക് കൊഴുപ്പേകും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news