നരേന്ദ്ര മോദി ദൈവത്തെപ്പോലും കബളിപ്പിക്കുന്നു; ലാലു പ്രസാദ് യാദവ്

laluപട്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. ബിഹാറിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച മോദിയുടെ നടപടിയെയും പരിഹസിച്ചു. എല്ലാവരെയും കബിളിപ്പിക്കുക എന്ന ഒരു ഗുണമേ മോദിക്കുള്ളൂ. ദൈവത്തെ വരെ ഇങ്ങനെ കബിളിപ്പിക്കാം. അധികാരത്തിലേറി 15 മാസത്തിനുള്ളില്‍ തന്റെ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം പ്രാവര്‍ത്തികമാക്കിയതിന്റെ തെളിവു മോദിക്കു കാണിക്കാനുണ്ടോയെന്നും ലാലു വെല്ലുവിളിച്ചു.

15 മാസം മോദി ബിഹാറിനെ മറന്നിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വീണ്ടുമോര്‍ക്കുന്നത്. അത് എല്ലാവര്‍ക്കും മനസിലാകും. വൈശ്യ വിഭാഗത്തിന്‍റെ കണ്‍‌വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലാലു. ബിജെപിയുടെ വോട്ട്ബാങ്കാണ് വൈശ്യര്‍. ദലിത് വോട്ട്ബാങ്കിനെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നു മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിനുള്ള ഉത്തരമായാണ് വൈശ്യരുടെ ഇടയിലെ യോഗം ആര്‍ജെഡി – ജെഡിയു – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment