Flash News

ആശാ ശരത്തിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് മലപ്പുറം സ്വദേശികളായ യുവാക്കള്‍

August 21, 2015 , സ്വന്തം ലേഖകന്‍

varsham-actress-asha-sarath-stills-photo-gallery-19220

കൊച്ചി: അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് കണ്ടെത്തി. നടിയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച മലപ്പുറം സ്വദേശികളായ യുവാക്കളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. തങ്ങള്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. മറ്റുചില നടികളുടെ പേരിലുളള അശ്ലീല വീഡിയോകള്‍ പ്രതികള്‍ മുന്‍പ് സമാനമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട് .

ഒരു മാസം മുന്‍പായിരുന്നു ആശാ ശരത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തന്‍റെതെന്ന പേരില്‍ ഫെയിസ് ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെ ചില വീഡിയോകള്‍ പ്രചരിക്കുന്നു. തന്‍റെ വ്യക്തിത്വത്തിനും സ്ത്രീത്വത്തിനും മാനക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതികള്‍ക്കെതിരെ നടപടിവേണം. ആദ്യം കൊച്ചി സൈബര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ് പി ഹരികൃഷ്ണന് കൈമാറി.

ദൃശ്യങ്ങള്‍ ആദ്യമായി അപ്ലോഡ് ചെയ്തത് എവിടെനിന്ന് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സാഹയത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തെ ഒരു ഐ പി വിലാസം കിട്ടിയത്. പൊലീസ് അന്വേഷിച്ചു പോയി. ഇരുപത് വയസുളള രണ്ട് യുവാക്കളാണ് ഈ ഐ പി വിലാസം ഉപയോഗിച്ചതെന്ന് വ്യക്തമായി. ആശാശരത്തിന്‍ഫെ പേരിലുളള വീഡിയോ അപ്ലോഡ് ചെയ്ത സമയവും കണ്ടെത്തി. അതിനുശേഷം മലപ്പുറം സ്വദേശകളായ യുവാക്കളെ വിശദമായി ചോദ്യം ചെയ്തു.

തങ്ങളല്ല അപ് ലോഡ് ചെയ്തതെന്നും ചില സുഹൃത്തുക്കളില്‍ നിന്ന് വീഡിയോ കിട്ടിയെന്നുമായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പൊലീസ് കൂടുതല്‍ വിശദാശങ്ങള്‍ ശേഖരിച്ചതോടെ ഇവര്‍ സത്യം തുറന്നു പറഞ്ഞു. തങ്ങള്‍ തന്നെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. ആദ്യം ഫേസ് ബുക്ക് വഴിയാണ് നല്‍കിയത്. ഇതിനായി വ്യാജ ഫേസ് ബുക്ക് വിലാസവും ഉണ്ടാക്കി. യുവാക്കളെ രണ്ടാഴ്ചക്കുളളില്‍ ഔദ്യോഗികമായി പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡിവൈഎസ് പി ഹരികൃഷ്ണന്‍ അറിയിച്ചു.ഐ പി വിലാസം സംബന്ധിച്ച് വ്യക്തത തേടി പൊലീസ് ഫേസ് ബുക്കിന് കത്തയിച്ചിട്ടുണ്ട്.

വീഡിയോ അപ് ലോഡ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടും ഐ പി വിലാസവും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനാണിത്. രണ്ടാഴ്ചക്കുളളില്‍ ഫേസ് ബുക്കില്‍ നിന്നുളള മറുപടി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ കോടതിയില്‍ കേസ് നിയമപരമായി നിലനില്‍ക്കൂ. കുറ്റക്കാരെന്ന് തിരിച്ചറിഞ്ഞ മലപ്പുറം സ്വദേശികളായ യുവാക്കള്‍ മുന്‍പും സമാനമായ രീതിയില്‍ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സീരിയില്‍ സിനിമാ നടിമാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയകള്‍. പക്ഷേ അപമാനഭാരം ഭയന്ന് പലരും പരാതി നല്‍കാതിരുന്നതോടെയാണ് ഇവര്‍ രക്ഷപെട്ടത്. എന്നാല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ആശാ ശരത് ശക്തമായി രംഗത്തെത്തിയതാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മുന്പ് പല കേസുകളിലും പരാതിക്കാര്‍ പാതി വഴിയില്‍ പിന്‍മാറിയിരുന്നു. കഴി!ഞ്ഞ കുറേ കാലമായി സമാന രീതിയില്‍ നടികളുടെ പേരിലുളള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രാധികാ ആപ്‌തേ, ദീപ്തി സതി തുടങ്ങിയവരുടെ പേരിലും അടുത്തയിടെ വ്യാജ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top