ഇടുക്കി: അമ്മയുടെ മരണവിവരമറിഞ്ഞ് പുറപ്പെട്ട മകളും ഭര്‍ത്താവും കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് കരിമം ഉത്രാടഭവനില് ചന്ദ്രന് (പ്രദീപ് -50), ഭാര്യ വിജയശ്രീ (44) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ച മകന് അഖില്‍ (25) നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടം.
ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയില്‍ താമസിക്കുന്ന വിജയശ്രീയുടെ മാതാവ് കൃഷ്ണമ്മയുടെ(86) മരണവാര്‍ത്തയറിഞ്ഞാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. ഇടുക്കി ഏലപ്പാറ ചിന്നാറിലെ കൊടുംവളവിലായിരുന്നു അപകടം. എതിരെ ദിശതെറ്റിവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ 150 അടി താഴ്ചയില്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.
അഖില്‍ റോഡിലേക്ക് കയറിവന്ന് നാട്ടുകാരെ അപകടവിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ കാറില്‍ കുടുങ്ങിക്കിടന്ന വിജയശ്രീയുടെ മൃതദേഹം പുറത്തെടുത്തു. പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ മറിഞ്ഞ സ്ഥലത്തിന് 50 മീറ്റര്‍ ദൂരെ തേയിലക്കാട്ടില്നിന്ന് ചന്ദ്രന്‍െറ മൃതദേഹവും കണ്ടത്തെി. വിദേശത്തായിരുന്ന ചന്ദ്രന് തിരിച്ചത്തെി ഇപ്പോള്‍ തിരുവനന്തപുരത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി നടത്തുകയാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply