കേരളത്തില്‍ നിയമലംഘനം നടത്തുന്നവര്‍ ഗള്‍ഫിലത്തെിയാല്‍ കൃത്യമായി അനുസരിക്കുന്നു -ഋഷിരാജ് സിങ്

images (2)കോട്ടയം: ഹെല്‍മറ്റിനെ എതിര്‍ക്കുന്നവര്‍ ദുബൈയിലോ അമേരിക്കയിലോ എത്തിയാല്‍ ഇത് ആവശ്യമില്ലന്ന് പറയുമോയെന്ന് എ.ഡി.ജി.പി ഋഷിരാജ് സിങ്. കേരളത്തില്‍ നിയമലംഘനം നടത്തുന്നവര്‍ ഗള്‍ഫിലത്തെിയാല്‍ കൃത്യമായി അനുസരിക്കും. ഇത് എന്തുകൊണ്ടാണെന്ന് മനസ്സില്ലാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിലെ ഇക്കണോമിക്സ് അസോസിയേഷന്‍െറ(ആര്‍ സ്ക്വയര്‍) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേരളം വളരെ മുന്നിലത്തെിയെങ്കിലും വാഹനാപകടം കുറക്കാന്‍ കഴിയാത്തത് മോശമാണ്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. ഇതിലൂടെ 1000 കോടിയോളമാണ് നഷ്ടം. ചികിത്സാ ചെലവ്, മരുന്ന്, കേസുകള്‍ എന്നിവക്കായി ചെലവഴിക്കുന്ന ഈ തുക കുടിവെള്ള പ്രശ്നം അടക്കമുള്ളവ പരിഹരിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സമ്പൂര്‍ണ സാക്ഷരത നേടാനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും മലയാളികളെ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ? ഇതുപോലെ സ്വയം അപകടം കുറക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേരളം തയാറാകണം. അമിത വേഗം പാടില്ലന്നും ഹെല്‍മറ്റ് ധരിക്കുമെന്നും സ്വയം തീരുമാനിക്കണം. സമ്മര്‍ദമില്ലാതെ നിയമം പാലിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ മുന്നിലത്തൊനുള്ള കാരണം മനസ്സിലാകുന്നില്ല. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ തനിക്ക് മാത്രം ഒന്നും സംഭവിക്കില്ലന്ന ചിന്തയാണ് പലര്‍ക്കും. ഒമ്പതു തവണയും ഒന്നും സംഭവിച്ചില്ലങ്കിലും പത്താം തവണ മരണം പിടികൂടിയേക്കാം. നിയമം അനുസരിക്കാനുള്ളതാണെന്ന ചിന്ത പലര്‍ക്കുമില്ല. അത് രേഖ മാത്രമാണെന്നാണ് പലരുടെയും ധാരണ.

കേരളത്തില്‍ ദിനേന 14 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. 135 പേര്‍ക്ക് പരിക്കേല്‍ക്കുന്നുവെന്നാണ് കണക്ക്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ പകുതിയോളം ഒഴിവാക്കാമായിരുന്നുവെന്നും കണ്ടത്തെിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. സംസ്ഥാനത്ത് വാഹനങ്ങള്‍ വര്‍ധിക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ദിവസവും 5000 പുതിയ വാഹനങ്ങളാണ് നിരത്തിലത്തെുന്നത്. സംസ്ഥാനത്ത് 70 ലക്ഷം ഇരുചക്രവാഹനങ്ങളാണുള്ളത്. പൊതുഗതാഗത സൗകര്യത്തിന്‍െറ കുറവാണ് ഇരുചക്രവാഹനങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം തീരെക്കുറവാണ്. മെട്രോ അടക്കമുള്ള സംവിധാനം വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment