Flash News

അണ്ണാ ഹസാരെക്ക് വീണ്ടും ഭീഷണിക്കത്ത്

August 22, 2015 , സ്വന്തം ലേഖകന്‍

Anna-Hazare1222_1മുംബൈ: അണ്ണാ ഹസാരെക്ക് വീണ്ടും ഭീഷണിക്കത്ത്. ഹസാരെയെ കൊലപ്പെടുത്താന്‍ ഒരു വാടക കൊലയാളി ഒരുക്കങ്ങള്‍ നടത്തുന്നതായാണ് കത്തിലെ ഉള്ളടക്കം. വലിയവരെ കൊല്ലുന്നതില്‍ ആനന്ദം കണ്ടത്തെുന്ന ഒരു വാടക കൊലയാളി പണത്തിനായി ഹസാരെയെ കൊല്ലാനുള്ള ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്ന മുന്നറിയിപ്പ് കത്ത് നല്‍കുന്നു.

മഹാദേവ് പാഞ്ചല്‍ എന്ന പേരില്‍ ലാത്തൂര്‍ ജില്ലയിലെ പോസ്റ്റ് ഓഫീസ് വഴിയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭീഷണിയെ തുടര്‍ന്ന് ഹസാരെയുടെ സുരക്ഷ ശക്തമാക്കിയതായി മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രാം ഷിണ്ഡെ അറിയിച്ചു. നേരത്തെ ഹസാരെക്ക് ഏര്‍പ്പെടുത്തിയ പൊലീസ് അംഗരക്ഷകരുടെ എണ്ണം കൂട്ടിയും പൂണെ, അഹമദ്നഗറിലുള്ള റാളെഗാന്‍സിദ്ധി ഗ്രാമത്തില്‍ ഹസാരെ താമസിക്കുന്ന ക്ഷേത്രത്തിനും തൊട്ടടുത്ത ആശ്രമത്തിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആഗസ്റ്റ് ഏഴിനാണ് മുമ്പ് ഹസാരെക്ക് ഭീഷണികത്ത് ലഭിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലങ്കില്‍ ഡോ. നരേന്ദ്ര ദാഭോല്‍ക്കറുടെ വിധിയാകും ഹസാരെക്കുമെന്നായിരന്നു അന്നത്തെ കത്തിലെ മുന്നറിയിപ്പ്.

അന്ധവിശ്വാസത്തിനെതിരെ പൊരുതിയ ദാഭോല്‍ക്കറെ പൂണെയില്‍വെച്ച് പ്രഭാത നടത്തത്തിനിടെ ബൈക്കിലത്തെിയ അഞ്ജാതര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top