Flash News

15 അടി ഉയരത്തില്‍ മണല്‍ മഹാബലി ഒരുങ്ങുന്നു

August 22, 2015 , സ്വന്തം ലേഖകന്‍

mahabali prathimaകൊച്ചി: മണലില്‍ മഹാബലിയുടെ കൂറ്റന്‍ ശില്‍പം ഒരുങ്ങുന്നു. ആലിന്‍ചുവട് സ്വദേശി സെല്‍വരാജാണ് 15 അടി പൊക്കത്തില്‍ മഹാബലിയുടെ ശില്‍പം നിര്‍മിക്കുന്നത്. ആലിന്‍ചുവട് നാട്ടുവെളിച്ചം കലാസാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് നിര്‍മാണം. ശില്‍പം 24ന് പൂര്‍ത്തിയാകും.

മണ്ണിലേക്കുപോയ മഹാബലിയെ മണ്ണില്‍നിന്നുതന്നെ പുനഃസൃഷ്ടിക്കുക എന്ന ആശയത്തിന്‍െറ ആവിഷ്കാരമാണ് മണലില്‍ ഒരുങ്ങുന്ന ശില്‍പം. നാട്ടുവെളിച്ചത്തിന്‍െറ മാര്‍ഗനിര്‍ദേശകരില്‍ ഒരാളും ലാന്‍ഡ് സ്കേപ്പ് ഡിസൈനറുമായ എം.എ. പൊന്നപ്പനാണ് ഓണാഘോഷത്തിന് നൂതന ആശയം പകര്‍ന്നത്.

സാധാരണ മണല്‍ ലഭ്യമല്ലാത്തതിനാല്‍ എം. സാന്‍ഡ് ഉപയോഗിച്ചാണ് ശില്‍പം നിര്‍മിക്കുന്നത്. വലിയ ശില്‍പമായതിനാല്‍ എം.സാന്‍ഡിനുള്ള സ്വാഭാവിക പശപ്പ് ഗുണം ചെയ്യും. ചെറിയ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ എടന്നയുടെ തൊലി ചതച്ച വെള്ളം ചേര്‍ത്ത് എം.സാന്‍ഡ് നനക്കും. ഇപ്രകാരം പശപ്പ് വര്‍ധിപ്പിച്ചാണ് ചെറിയ ഭാഗങ്ങള്‍ക്ക് കൃത്യതവരുത്തുന്നത്. ഈ മാസം 19ന് ആരംഭിച്ച ശില്‍പനിര്‍മാണം അമ്പത് ശതമാനം പൂര്‍ത്തിയായി. തിങ്കളാഴ്ചയോടെ പ്രതിമ പൂര്‍ത്തിയാകും.

കൃത്രിമ നിറങ്ങളോ മണമോ ചേര്‍ക്കാതെ മണ്ണിന്‍െറ നിറവും ഗന്ധവും നിലനിര്‍ത്തിയാണ് മഹാബലിയുടെ പ്രതിമ നിര്‍മിക്കുന്നതെന്ന് ശെല്‍വരാജ് പറഞ്ഞു. പ്രശസ്ത ശില്‍പി എം.ആര്‍.ഡി ദത്തന്‍െറ ശിഷ്യനാണ് സെല്‍വരാജ്. മെറ്റല്‍ ഷീറ്റുകളില്‍ ത്രീഡി ശില്‍പങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സെല്‍വരാജിന്‍െറ രണ്ടാമത്തെ എം. സാന്‍ഡ് ശില്‍പമാണിത്. ഇതിനുമുമ്പ് കാക്കനാട് ചെമ്പുമുക്ക് പള്ളിയില്‍ പത്തടിയോളം വലുപ്പമുള്ള ഉണ്ണീശോയെ എം.സാന്‍ഡില്‍ നിര്‍മിച്ചിരുന്നു. ജില്ലയിലും പുറത്തുമായി നിരവധി ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top